മലപ്പുറത്ത് മാനസിക വൈകല്യമുള്ള പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിരയാക്കിയ ആത്മീയ ചികിത്സകൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
പെരിന്തൽമണ്ണയിലുള്ള പ്രതിയുടെ ക്ലിനിക്കിൽ വെച്ചാണ് പീഡനം നടന്നത്
മലപ്പുറം: മാനസിക വൈകല്യമുള്ള പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആത്മീയ ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖിനെയാണ് (43) പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലുള്ള പ്രതിയുടെ ക്ലിനിക്കിൽ വെച്ചാണ് പീഡനം നടന്നത്. ഇയാൾ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പെരിന്തൽമണ്ണയിലെ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയിരുന്നത്.
വിദ്യാർഥിയെ ആദ്യമായി 2024 ഒക്ടോബറിൽ അമ്മയുടെ അമ്മയാണ് ചികിത്സയ്ക്കായി ക്ലിനിക്കിൽ കൊണ്ടുവന്നത്. തുടർചികിത്സയ്ക്കായി കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് കുട്ടി ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നു. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് കുട്ടിയെ രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടർന്ന്, അഞ്ച് തവണ ഇയാൾ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതായും പരാതിയിൽ പറയുന്നു.
കുട്ടി ഈ വിവരം സ്കൂളിലെ സുഹൃത്തിനോട് പറഞ്ഞു. തുടർന്ന് സുഹൃത്ത് സ്കൂൾ കൗൺസിലറോട് ഈ കാര്യം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പാലക്കാട് ചൈൽഡ് ലൈനിൽ വിവരം റിപ്പോർട്ട് ചെയ്തതോടെയാണ് കൃത്യം പുറത്തറിയുന്നത്. പാലക്കാട് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി.
Location :
Malappuram,Malappuram,Kerala
First Published :
Dec 05, 2025 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് മാനസിക വൈകല്യമുള്ള പത്താം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിരയാക്കിയ ആത്മീയ ചികിത്സകൻ അറസ്റ്റിൽ










