വിയ്യൂർ ജയിലിലെ ശ്രീലങ്കൻ തടവുകാരൻ ചാടിപ്പോയി; രക്ഷപ്പെട്ടത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍
- Published by:Rajesh V
- news18-malayalam
Last Updated:
കോടതി പരിസരത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 'Indian Parliament' എന്ന് എഴുതിയ വെള്ള ടി-ഷർട്ടാണ് പ്രതി ധരിച്ചിരിക്കുന്നത്.
തൃശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ചാടിപ്പോയി. തൃശൂർ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയാണ് രക്ഷപ്പെട്ടത്. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ശ്രീലങ്കൻ സ്വദേശിയായ കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്.
കോടതി പരിസരത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 'Indian Parliament' എന്ന് എഴുതിയ വെള്ള ടി-ഷർട്ടാണ് പ്രതി ധരിച്ചിരിക്കുന്നത്. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
എറണാകുളത്തു ലഹരിക്കേസിൽ പിടിയിലായ പ്രതി വിയ്യൂർ ജയിലിൽ മൊബൈൽ ഉപയോഗിച്ച കേസിൽ ഹാജരാക്കാൻ കോടതിയിൽ ഏത്തിച്ചപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്.
Location :
Thrissur,Thrissur,Kerala
First Published :
July 24, 2024 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിയ്യൂർ ജയിലിലെ ശ്രീലങ്കൻ തടവുകാരൻ ചാടിപ്പോയി; രക്ഷപ്പെട്ടത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍