32 യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സ്റ്റുഡിയോ ആല്‍ബം ഡിസൈനര്‍ പിടിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി
കാസർഗോഡ്: മുപ്പതിലധികം യുവതികളുടയും ഫോട്ടോകള്‍ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ കാസർഗോഡ് സ്റ്റുഡിയോ ആല്‍ബം ഡിസൈനർ അറസ്റ്റില്‍. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മുപ്പതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്തിട്ടുണ്ടെന്ന് പോലീസിന് സംശയമുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
32 പേരുടെ ചിത്രങ്ങള്‍ ഇങ്ങനെ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെല്‍ കണ്ടെത്തിയത്. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതല്‍ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
advertisement
ടെലഗ്രാമില്‍ നഗ്ന ചിത്രം കണ്ടതോടെയാണ് യുവതികള്‍ പരാതി നല്‍കിയത്. നിലവില്‍ 6 പേരാണ് പോലീസിന് ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് പോലീസ് തന്നെ പറയുന്നത്. പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ അക്കൗണ്ടിന്റെ സാങ്കേതിക വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും തേടി ടെലഗ്രാം അധികൃതർക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയാണ് ആദ്യം സൈബർ സെല്ലില്‍ പരാതി നല്‍കിയത്. അന്ന് പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാൻ തയാറാകാതിരുന്നതിനാല്‍ അന്നേദിവസം വിട്ടയച്ചിരുന്നു. പിന്നീട് മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി മൊഴി നല്‍കിയതോടെയാണ് കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് അന്വേഷണം ശക്തമാക്കി യുവാവിനെ പിടികൂടുകയായിരുന്നു.
Location :
Kasaragod,Kasaragod,Kerala
First Published :
Mar 23, 2026 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
32 യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സ്റ്റുഡിയോ ആല്‍ബം ഡിസൈനര്‍ പിടിയില്‍







