Saif Ali Khan | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഢിൽ പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുംബൈ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നും പിടികൂടി. ആകാശ് കനോജിയ എന്ന ആളാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിയിലായത്. മുംബൈ ജുഹു സ്റ്റേഷൻ അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മുംബൈ -ഹൗറ ജ്ഞാനേശ്വരി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ ഇയാളെ ഛത്തീസ്ഗഢിലെ ദുർഗ് സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ചോദ്യം ചെയ്യലിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാൾ ആദ്യം നാഗ്പൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ബിലാസ്പൂരിലേക്ക് ആണെന്ന് മാറ്റിപ്പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ട്രെയിൻ ചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷൻ എത്തിയപ്പോഴാണ് ജനറൽ കമ്പാർട്ട്മെൻറിൽ ഇരിക്കുകയായിരുന്ന ആകാശിനെ ആർ പി എഫ് പിടികൂടിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രവും യാത്രാ വിവരങ്ങളും മുംബൈ പൊലീസ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറിയിരുന്നു.
തുടർന്ന് ആർപിഎഫും മുംബൈ പൊലീസും വീഡിയോ കോളിൽ സംസാരിച്ചു. പ്രതി ഇയാൾ തന്നെയാണോ എന്ന് ഉറപ്പിക്കാൻ മുംബൈ പോലീസ് ദുർഗ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
advertisement
വ്യാഴാഴ്ച പുലർച്ചയായിരുന്നു ബാന്ദ്രയിലെ വസതിയിൽ കടന്നുകയറിയ അഞ്ജാതൻ സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ 6 തവണ സെയ്ഫ് അലിഖാന് കുത്തേറ്റു. കത്തിമുറിഞ്ഞു ശരീരത്തിൽ തറച്ചു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയ ഒടുവിലാണ് ശരീരത്തിൽ കുടുങ്ങിയ കത്തി നീക്കം ചെയ്തത്. പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തി.
Location :
New Delhi,Delhi
First Published :
January 18, 2025 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Saif Ali Khan | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ഛത്തീസ്ഗഢിൽ പിടിയിൽ