ഐസ്‌ക്രീം ഉണ്ടാക്കി കഴിച്ച പതിനാറുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; പിതാവ് അതീവ ഗുരുതരവസ്ഥയില്‍

Last Updated:

മഞ്ഞപ്പിത്തമെന്ന സംശയത്തെ തുടര്‍ന്ന് പച്ചമരുന്ന് ചികില്‍സയും നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ചാണ് ആന്‍ മേരി മരണപ്പെട്ടത്

കാസർകോട്: ബളാല്‍ അരിങ്കല്ലിൽ 16കാരി മരിച്ചത് വീട്ടിൽ തയ്യാറാക്കിയ ഐസ്ക്രീമിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ബളാലിലെ ബെന്നിയുടെ വീട്ടിലാണ് സംഭവം നടന്നത്. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി (16) ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. കുട്ടിയുടെ സഹോദരനും മാതാപിതാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില അതീവഗുരുതരമായി തുടരുന്നു.
മഞ്ഞപ്പിത്തം ബാധിച്ചാണ് ആൻ മേരി മരണപ്പെട്ടതെന്നായിരുന്നു ആദ്യവിവരം. അതിനിടെ ആന്‍ മേരിയുടെ മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.
എന്നാല്‍ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനം നിലക്കാവുന്ന ഘട്ടത്തിലാണ്. ഭാര്യ ബെസിയും മകന്‍ ആല്‍ബിനും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ബെസിയും ആല്‍ബിനും അപകട നില തരണം ചെയ്തതായി ആശുപതി അധികൃതര്‍ പറഞ്ഞു.
advertisement
നാലുദിവസം മുന്‍പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയപ്പെടുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറിയില്‍ നിന്നാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഐസ്‌ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. സഹോദരന്‍ ആല്‍ബിനും മാതാവ് ബെസിയും രണ്ടു ദിവസം കഴിഞ്ഞാണ് കഴിച്ചത്. ആദ്യ ദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.
advertisement
മഞ്ഞപ്പിത്തമെന്ന സംശയത്തെ തുടര്‍ന്ന് പച്ചമരുന്ന് ചികില്‍സയും നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ചാണ് ആന്‍ മേരി മരണപ്പെട്ടത്. ഭക്ഷ്യ വിഷബാധ പിടിപെട്ട വിവരമറിഞ്ഞ പോലീസ്  ഐക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധന സമാഗ്രഹികളും വീട്ടില്‍ നിന്നും കണ്ടെടുത്തു. വെള്ളരിക്കുണ്ടിലെ ബേക്കറി യൂണിറ്റിലും പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
ഇതിനിടയില്‍ ബെന്നിയുടെയും മരിച്ച ആന്‍ മേരിയുടെയും രക്ത സാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ഐസ്‌ക്രീമില്‍ എങ്ങനെ എലി വിഷത്തിന്റെ അംശം കണ്ടെത്തി എന്നത് പോലീസ് അന്വേഷിച്ചു വരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് സി.ഐ കെ പ്രേംസദന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഐസ്‌ക്രീം ഉണ്ടാക്കി കഴിച്ച പതിനാറുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; പിതാവ് അതീവ ഗുരുതരവസ്ഥയില്‍
Next Article
advertisement
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
'രണ്ടാനമ്മപ്പോര്' വിവാഹമോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
  • ഭർത്താവിന്റെ ആദ്യവിവാഹത്തിലെ മക്കളോട് ക്രൂരത കാണിച്ചാൽ വിവാഹമോചനം സാധുവെന്ന് ഹൈക്കോടതി.

  • മക്കളെ ഉപദ്രവിക്കുന്നത് പങ്കാളിയിൽ നിന്ന് വിവാഹമോചനം അനുവദിക്കാൻ പര്യാപ്തമായ ക്രൂരതയാണെന്ന് ഹൈക്കോടതി.

  • 2019ൽ കോട്ടയം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിനെതിരെ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചു.

View All
advertisement