'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്

Last Updated:

തിരുനെൽവേലി സ്വദേശിയായ 32കാരൻ എസ് ബാലമുരുഗനാണ് ഭാര്യ ശ്രീപ്രിയയെ (30) കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്

Photo: News18 Tamil
Photo: News18 Tamil
കോയമ്പത്തൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിയായ 32കാരൻ എസ് ബാലമുരുഗനാണ് ഭാര്യ ശ്രീപ്രിയയെ (30) കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്.
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം' എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ കോയമ്പത്തൂർ ഗാന്ധിപുരത്തിന് സമീപം രാജാ നായിഡു സ്ട്രീറ്റിലുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. തിരുനെൽവേലി സ്വദേശികളായ ബാലമുരുഗനും ശ്രീപ്രിയയും മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് നാല് മാസം മുൻപാണ് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഇവിടെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഹോസ്റ്റലിലായിരുന്നു താമസം.
advertisement
ബാലമുരുഗന്റെ അകന്ന ബന്ധുവും, ഭാര്യയും മൂന്ന് കുട്ടികളുമുള്ള രാജ എന്ന വ്യക്തിയുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ബന്ധം ബാലമുരുഗൻ അറിഞ്ഞിരുന്നു. ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗൻ ശ്രീപ്രിയയെ നേരിൽക്കണ്ട് ബന്ധം അവസാനിപ്പിച്ച് തിരികെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ശ്രീപ്രിയ ഇതിന് വിസമ്മതിച്ചു.
ഇതിനിടെ, ബാലമുരുഗൻ ഭാര്യയെ കാണാനെത്തിയ വിവരം അറിഞ്ഞ രാജ, ശ്രീപ്രിയയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രം ബാലമുരുഗന് അയച്ചുകൊടുത്തു. ഈ ചിത്രം കണ്ടതോടെ രോഷാകുലനായ ബാലമുരുഗൻ ഞായറാഴ്ച രാവിലെ വീണ്ടും ഹോസ്റ്റലിലെത്തി. ചിത്രത്തെക്കുറിച്ച് ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
advertisement
ഈ തർക്കത്തിനൊടുവിൽ ബാഗിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ബാലമുരുഗൻ ശ്രീപ്രിയയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ യുവതി തൽക്ഷണം മരണപ്പെട്ടു. ചോരയിൽ കുളിച്ചുകിടന്ന ഭാര്യയുടെ മൃതദേഹത്തിനരികിൽ നിന്നാണ് ഇയാൾ സെൽഫിയെടുത്ത് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്തത്.
പോലീസ് സ്ഥലത്തെത്തുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Summary: A 32-year-old man, S. Balamurugan, a native of Tirunelveli, has been arrested in a case where he brutally murdered his wife, Sripriya (30), after going to the women's hostel in Coimbatore where she was staying. Police stated that the accused posted a picture with his wife's body as a WhatsApp status, with the caption, "Death is the reward for betrayal". Police also clarified that the motive for the murder was the wife's alleged illicit relationship with a distant relative.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
Next Article
advertisement
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം'; ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്
  • തിരുനെൽവേലി സ്വദേശി ബാലമുരുഗൻ ഭാര്യ ശ്രീപ്രിയയെ കോയമ്പത്തൂരിൽ വച്ച് അതിക്രൂരമായി കൊലപ്പെടുത്തി.

  • ഭാര്യയുടെ മൃതദേഹത്തിനരികിൽ സെൽഫിയെടുത്ത് "വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം" എന്ന് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്തു.

  • അകന്ന ബന്ധുവുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.

View All
advertisement