സ്പെഷ്യൽ ക്ലാസെന്ന വ്യാജേന വിളിച്ചുവരുത്തി; ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകൻ ഒളിവിൽ
- Published by:user_49
Last Updated:
രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
സ്പെഷ്യൽ ക്ലാസെന്ന വ്യാജേന ഒമ്പതാം ക്ലാസുകാരിയെ വിളിച്ചുവരുത്തി അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓൺലൈന്‍ ക്ലാസുകൾ നടക്കുന്നതിനിടെയിലാണ് അധ്യാപകൻ കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുമായി സ്വകാര്യമായി സംസാരിക്കാൻ തുടങ്ങിയ അധ്യാപകൻ സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നുണ്ടെന്നും കുട്ടിയോട് എത്താനും ആവശ്യപ്പെട്ടു.
വീടിനടുത്ത് ബൈക്കിലെത്തിയ അധ്യാപകൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ക്ലാസ് നടക്കുന്നത് ഹോട്ടലിലാണെന്ന് തെറ്റുധരിപ്പിച്ച് കുട്ടിയെ ഹോട്ടല്‍ മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവിച്ചത് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
advertisement
സംഭവിച്ച കാര്യങ്ങൾ അമ്മയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. ഒളിവിൽ പോയ അധ്യാപകനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
December 20, 2020 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്പെഷ്യൽ ക്ലാസെന്ന വ്യാജേന വിളിച്ചുവരുത്തി; ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകൻ ഒളിവിൽ