advertisement

കൊടുവള്ളിയിൽ സലിം മടവൂർ; പാലക്കാട് NMR റസാഖ്; എൽഡിഎഫ് 2 സ്ഥാനാർത്ഥികളെകൂടി പ്രഖ്യാപിച്ചു

Last Updated:

എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാളായ സലീം മടവൂർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്ന

സലീം മടവൂർ, NMR റസാഖ്
സലീം മടവൂർ, NMR റസാഖ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പ്രമുഖ ഹോട്ടൽ വ്യവസായി എൻ എം ആർ റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാളായ സലീം മടവൂർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.
നേരത്തെ പി സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു. രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായും ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായും പാലക്കാട് മത്സരിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിലൂടെ കൊടുവള്ളി മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനോട് പരാജയപ്പെട്ടിരുന്നു. കൊടുവള്ളിയിൽ ഇത്തവണ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.
advertisement
Summary: The LDF (Left Democratic Front) has announced two more independent candidates for the upcoming Kerala Assembly elections, focusing on the crucial constituencies of Palakkad and Koduvally. Prominent hotelier N.M.R. Razak has been fielded as the LDF independent candidate. This decision follows previous speculation surrounding P. Sarin, who had contested the earlier by-election for the CPM after leaving the Congress.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊടുവള്ളിയിൽ സലിം മടവൂർ; പാലക്കാട് NMR റസാഖ്; എൽഡിഎഫ് 2 സ്ഥാനാർത്ഥികളെകൂടി പ്രഖ്യാപിച്ചു
Next Article
advertisement
ബെംഗളൂരുവിലെ കുടുംബം പിതാവിനെ മംഗളൂരുവിലേക്ക് 'പാഴ്സൽ' അയക്കാൻ ശ്രമിച്ചത് എന്തിന്?
ബെംഗളൂരുവിലെ കുടുംബം പിതാവിനെ മംഗളൂരുവിലേക്ക് 'പാഴ്സൽ' അയക്കാൻ ശ്രമിച്ചത് എന്തിന്?
  • ബെംഗളൂരുവിലെ കുടുംബം ബസ് ചാർജ് വർധനവിൽ പ്രതിഷേധിച്ച് പിതാവിനെ പാഴ്സലായി അയക്കാൻ ശ്രമിച്ചു

  • സോഷ്യൽ മീഡിയ റീൽസിന് വേണ്ടി ചിത്രീകരിച്ച നാടകമാണെന്ന് കുടുംബത്തിലെ യുവതി പോലീസിന് വെളിപ്പെടുത്തി

  • മനുഷ്യനെ പാഴ്സലായി അയക്കുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തി, കുടുംബം ക്ഷമാപണം നടത്തി വിട്ടയച്ചു

View All
advertisement