വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിദ്യാർത്ഥിനികളോട് അടുത്തിടപഴകിയാണ് അദ്ധ്യാപകൻ ലൈംഗികാതിക്രമണം നടത്തിയത്
സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമണം കാട്ടിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. ഹയർസെക്കൻഡറി അധ്യാപകനായ ഓമശ്ശേരി മങ്ങാട് സ്വദേശി കോയക്കൊട്ടുമ്മൽ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്.
വിദ്യാർത്ഥികളോട് അടുത്തിടപഴകിയാണ് ഇയാൾ ലൈംഗികാതിക്രമണം നടത്തിയത്. പരാതി പറയാൻ സ്കൂളിലെത്തിയ അതിക്രമണത്തിനിരയായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പ്രതി മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
സ്കൂൾ വിദ്യാർഥിയെ മർദ്ദിച്ചതിലും അദ്ധ്യാപകരെ അസഭ്യം വിളിച്ചതിനും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതിനും പൊതു ശല്യത്തിനും ഇയാൾക്കെതിരെ ആറോളം കേസുകൾ താമരശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായുണ്ട്.
Location :
Kozhikode,Kerala
First Published :
January 18, 2025 4:35 PM IST