കോഴിക്കോട് 16കാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Last Updated:

സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട് താമരശ്ശേരിയിൽ 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ പോലീസ് പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
ഇതും വായിക്കുക: വിവാഹത്തെ എതിർത്തതിന് ആൺസുഹൃത്തിന്റെ അമ്മയെ കടയിൽ കയറി കറിക്കത്തി കൊണ്ട് കുത്തി 19കാരി
കഴിഞ്ഞ വർഷം ജൂൺ മുതൽ ഒക്ടോബർ വരെയാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അധ്യാപകനേയും കുട്ടിയേയും ദുരൂഹ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതിനാൽ റെയിൽവേ പോലീസ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റില്‍
advertisement
വയനാട് പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തൊണ്ടർനാട് കോറോം തറോൽ വീട്ടിൽ ടി അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി(69)യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് 16കാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
Next Article
advertisement
കോഴിക്കോട് 16കാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
കോഴിക്കോട് 16കാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
  • കോഴിക്കോട് താമരശ്ശേരിയിൽ 16കാരനെ 4 മാസം പീഡിപ്പിച്ച അധ്യാപകൻ സക്കീർ പോലീസ് പിടിയിൽ.

  • കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

  • വയനാട് മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച അബ്ദുൽ ഖൈർ മൗലവി അറസ്റ്റിൽ.

View All
advertisement