advertisement

യൂട്യൂബിലും മോദി തരംഗം; 3 കോടി പിന്നിടുന്ന ആദ്യ ആഗോള നേതാവ്

Last Updated:

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്

News18
News18
ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ 3 കോടി വരിക്കാർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഇതോടെ ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ മോദിക്ക് സ്വന്തം.
മറ്റു ലോകനേതാക്കളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്. ഇത് അദ്ദേഹത്തിന്റെ ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് അടിവരയിടുന്നത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും നരേന്ദ്ര മോദിയുടെ ആധിപത്യം വ്യക്തമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് സബ്സ്ക്രൈബേഴ്സ് മോദിക്കുണ്ട്. കൂടാതെ ആം ആദ്മി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ചാനലുകളേക്കാൾ നാലിരട്ടിയിലേറെയാണ് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം.
advertisement
അതേസമയം, ഒരാഴ്ച്ച മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിൽ 10 കോടി അഥവാ 100 മില്യൺ ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ലോകത്തെ മറ്റ് പ്രമുഖ നേതാക്കളെക്കാൾ ഏറെ മുന്നിലാണ് മോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ് നിലവിൽ മോദിക്കുള്ളത്. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും ദശലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിച്ചേരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
യൂട്യൂബിലും മോദി തരംഗം; 3 കോടി പിന്നിടുന്ന ആദ്യ ആഗോള നേതാവ്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement