advertisement

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി

Last Updated:

മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ ഖലീലാണ് കോടതിയില്‍ കീഴടങ്ങിയത്

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ മടവൂര്‍ രാംപൊയില്‍ നാട്ടിപ്പാറക്കല്‍ ഖലീലാണ് കോടതിയില്‍ കീഴടങ്ങിയത്. ഖലീലിനെതിരെ കുന്ദമംഗലം പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഒരു കുട്ടിയെ സ്‌കൂളിലെ മുറിക്കുള്ളില്‍ വെച്ചും ഒരു കുട്ടിയെ വയനാട്ടില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റിമാന്‍ഡിലായ പ്രതിയെ തെളിവെടുപ്പിനുമായി കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement