സ്നാപ് ചാറ്റിലൂടെ 'കുറഞ്ഞ വിലയിൽ' കൊക്കെയ്ൻ വിൽപ്പന; കൗമാരക്കാരൻ അറസ്റ്റിൽ

പതിനഞ്ച് വയസ്സു മുതൽ ഇയാൾ ലഹരിമരുന്നുകൾ വിൽക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

News18 Malayalam | news18-malayalam
Updated: January 14, 2021, 2:10 PM IST
സ്നാപ് ചാറ്റിലൂടെ 'കുറഞ്ഞ വിലയിൽ' കൊക്കെയ്ൻ വിൽപ്പന; കൗമാരക്കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
സ്നാപ് ചാറ്റിലൂടെ കൊക്കെയ്ൻ വിൽക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. പതിനെട്ട് വയസ്സുള്ള ഏതൻ പോപ് എന്നയാളാണ് അറസ്റ്റിലായത്. പതിനഞ്ചാം വയസ്സുമുതൽ ഇയാൾ ലഹരിമരുന്നുകൾ വിൽക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

കൊക്കെയ്ൻ പാക്കറ്റിന്റെ ചിത്രങ്ങൾ സഹിതം സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്തായിരുന്നു വിൽക്കാൻ ശ്രമിച്ചത്. സൗത്ത് വെയിൽസ് സ്വദേശിയാണ് ഇയാൾ. സ്നാപ് ചാറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് കൊക്കെയ്ൻ എന്ന പേരിലായിരുന്നു വിൽപ്പന.


1000 യൂറോ ഏകദേശം 99,748 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിരുന്നു. പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കൊക്കെയ്ന് പുറമേ, കൂടുതൽ ലഹരിവസ്തുക്കൾ വിൽക്കാറുള്ളതായി ഇയാൾ സമ്മതിച്ചു.

You may also like:'കിടപ്പറയിലേക്ക് കാമുകനെ ക്ഷണിച്ചു'; ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞ് മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ

ഏതന്റെ സഹായികളായ രണ്ട് സുഹൃത്തുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും ഇരുപത് വയസ്സിൽ താഴെയുള്ളവരാണ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.

ഗുരുതരമായ പ്രത്യാഘതങ്ങളുണ്ടാക്കുന്ന പ്രവർത്തിയാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ജയിൽ ശിക്ഷ കഴിയുന്നതോടെ പ്രതികൾക്ക് മനംമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
Published by: Naseeba TC
First published: January 14, 2021, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading