ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; 10 വയസുകാരനെ കൊന്നു പെട്ടിയിലാക്കി ചാലിൽ തള്ളി

Last Updated:
മുംബൈ: ലൈംഗികബന്ധം നിഷേധിച്ചതിന് കൗമാരക്കാരൻ, പത്ത് വയസുകാരനെ കൊലപ്പെടുത്തി പെട്ടിയിലാക്കി ചാലിൽ തള്ളി. മുംബൈ സബർബൻ അന്ധേരി ലാൽബഹാദൂർ ശാസ്ത്രി നഗറിൽ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിയുടെ പിതാവ് മകനെ കാണാതായെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തായത്. മകനെ തട്ടിക്കൊണ്ടുപോയതായും അഞ്ചുലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും ഫോൺകോൾ വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കൗമാരക്കാരനൊപ്പമാണ് തന്റെ കുട്ടിയ അവസാനമായി കണ്ടതെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഫോൺകോൾ വന്ന നമ്പറിനെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ഈ സിംകാർഡ് ഫക്രുദീൻ ചൗധരി എന്നയാളുടെ പേരിലാണെന്ന് കണ്ടെത്തി. ഇയാളോട് ചോദിച്ചപ്പോൾ തന്റെ 15കാരനായ മകനാണ് സിംകാർഡ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തി. ഈ കേസിലെ പ്രധാന പ്രതിയായ സുഹൃത്ത് നിർബന്ധിച്ച് തന്നെ കൊണ്ട് ഫോണ്‍ ചെയ്യിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ 15കാരൻ വെളിപ്പെടുത്തി. ഇതേതുടർന്ന് പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിക്കുകയായിരുന്നു.
advertisement
പൊതുശൗചാലയത്തിൽവച്ചാണ് പത്തുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം പെട്ടിയിലാക്കി സാകിനാക റോഡിന് സമാന്തരമായുള്ള ചാലിൽ നിക്ഷേപിച്ചു. പ്രധാനപ്രതിയെയും സുഹൃത്തിനെയും പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇവരെ ദൊങ്കാരി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; 10 വയസുകാരനെ കൊന്നു പെട്ടിയിലാക്കി ചാലിൽ തള്ളി
Next Article
advertisement
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 20 | വൈകാരിക സമ്മർദം അനുഭവപ്പെടും; സമാധാനം ആഗ്രഹിക്കും: ഇന്നത്തെ പ്രണയഫലം
  • രാശികൾക്ക് ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • മീനം രാശിക്കാർക്ക് സന്തോഷകരമായ ബന്ധങ്ങൾ

  • മൊത്തത്തിൽ, സത്യസന്ധതയും വികാരങ്ങളുടെ വ്യക്തത

View All
advertisement