advertisement

വീണാ ജോർജിനെതിരായ ആക്രമണം; ഒരു KSUക്കാരനും മ​ന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല: വി ഡി സതീശൻ

Last Updated:

മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു

മന്ത്രി വീണാ ജോർജ്, വി ഡി സതീശൻ
മന്ത്രി വീണാ ജോർജ്, വി ഡി സതീശൻ
കൊച്ചി: കെ എസ് യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കെ എസ് യുക്കാരനും മന്ത്രിയു​ടെ അടുത്തേക്ക് എത്തിയിട്ടില്ല. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ എസ് യുക്കാരും 35 ​പോലീസുകാരുമാണ് ഉണ്ടായിരുന്നത്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഇതും വായിക്കുക: 'വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രി' കെ സുധാകരൻ
കേരളത്തിൽ ഇപ്പോൾ എന്ത് നടന്നാലും തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതാണ് രീതി. തന്റെ പി ആർ സംസ്ഥാനത്തെ മന്ത്രിമാരും സിപിഎം നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്. അതിൽ തനിക്ക് ഒരു വിരോധവുമില്ല. മന്ത്രിക്കെതിരായ കരി​ങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.
advertisement
ഇതും വായിക്കുക: മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കണ്ടു
കണ്ണൂരിൽ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു. തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കെ എസ് യു പ്രതിഷേധമുണ്ടായത്.
advertisement
Summary: Opposition Leader V.D. Satheesan has formally rejected the government's claim that KSU activists physically assaulted Health Minister Veena George at the Kannur Railway Station. Following a preliminary internal inquiry by the Congress, Satheesan termed the allegations baseless. Satheesan asserted that based on the currently available footage, not a single KSU worker managed to get close to the Minister.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണാ ജോർജിനെതിരായ ആക്രമണം; ഒരു KSUക്കാരനും മ​ന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല: വി ഡി സതീശൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement