യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ് ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ടെയ്നർ സാബു പിടിയിൽ
- Published by:Amal Surendran
- news18-malayalam
Last Updated:
ദേഹോപദ്രവം ഏല്പിക്കണമെന്ന ഉദ്ദേശത്തോടെ പരാതിക്കാരനെ നയത്തിൽ വിളിച്ച് അയാളുടെ സ്ഥലത്തു നിന്ന് തട്ടിക്കൊണ്ടുപോയി, മറ്റൊരിടത്തുവെച്ച് മർദ്ദിക്കുകയായിരുന്നു
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ടെയ്നർ സാബു പിടിയിൽ കഴിഞ്ഞ 22 ആം തീയതി വൈകിട്ട് 8.30 മണിയോട് കൂടി എംജി റോഡിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിലാണ് സാബു ജോർജ് അലിയാസ് (കണ്ടൈനർ സാബു) എന്നയാളെ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് ഈ കേസിലെ ഒന്നാം പ്രതിയായ കിരണും പരാതിക്കാരനും ബന്ധുക്കളാണ്. ഇവർ തമ്മിലുള്ള ദീർഘകാലമായിരുന്ന കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണം.
കഴിഞ്ഞ വെള്ളിയാഴ്ച ഒന്നാം പ്രതിയായ കിരൺ തന്റെ പഴയ സുഹൃത്തായ കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നർ സാബുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. ദേഹോപദ്രവം ഏല്പിക്കണമെന്ന ഉദ്ദേശത്തോട് കൂടി പരാതിക്കാരനെ വിളിച്ച് പരാതിക്കാരൻ നിൽക്കുന്ന സ്ഥലം മനസ്സിലാക്കി. വൈകിട്ട് ഏഴുമണിയോടു കൂടി എംജി റോഡിലുള്ള ഹോട്ടലിൽ നിന്നും പരാതിക്കാരനെ കണ്ടെയ്നർ സാബുവും കിരണും കൂട്ടരും കൂടി കാറിൽ കയറ്റി എസ് ആർ എം റോഡിലുള്ള ഒരു റൂമിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. പരാതിക്കാരൻ പിന്നീട് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകി.
advertisement
പോലീസ് നടത്തിയ അന്വേഷണത്തിൽതട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയയും ഈ സംഘത്തിൽ ഉൾപ്പെട്ട ആളുമായ മെറിലാക് മെഷൽ ലൂയിസ് എന്നയാളെ അറസ്റ്റ് ചെയ്തു, തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെയ്നർ സാബു തിരുവല്ലയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തിരുവല്ല പോലീസിന്റെ സഹായത്തോടെ കണ്ടെയ്നർ സാബുവിനെ തിരുവല്ലയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഒളിവിൽ പോയ മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്.
advertisement
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിന്റെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ അഖിൽ,സബ്ബ് ഇൻസ്പെക്ടർ ഹാരിസ്, അസി സബ്ബ് ഇൻസ്‌പെക്ടർ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.
Location :
First Published :
July 26, 2022 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ് ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ടെയ്നർ സാബു പിടിയിൽ