സഹപ്രവർത്തകയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
യുവതിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്
സജ്ജയ കുമാർ, ന്യൂസ് 18 കന്യാകുമാരി
കന്യാകുമാരി: നാഗർകോവിൽ സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്യ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകനായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയ വനിതാ ഡോക്ടറെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. കോട്ടാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
Location :
Kanniyakumari,Kanniyakumari,Tamil Nadu
First Published :
October 24, 2023 10:26 PM IST