നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

  വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

  ആദ്യം കത്തി കൊണ്ട് ഷഹാബുദ്ദീനെ കുത്തി വീഴ്ത്തുകയായിരുന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: തന്റെ താൽപര്യം പരിഗണിക്കാതെ മറ്റൊരു യുവാവുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ച സംഭവത്തിൽ  പ്രതിശ്രുത വരനെ കൊലപ്പെടുത്തി യുവതി. കാമുകനുമായി ചേർന്നാണ് യുവതി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയത്. യുവതിയും കാമുകനും തമ്മിലുള്ള ബന്ധത്തെ എതിർത്ത യുവതിയുടെ വീട്ടുകാർ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാൽ, യുവതി വീട്ടുകാരുടെ ഈ നടപടിയിൽ കുപിതയാകുകയും താനുമായി വിവാഹം ഉറപ്പിക്കപ്പെട്ട വരനെ വധിക്കാൻ ആലോചിക്കുകയുമായിരുന്നു.

   ഇതിനെ തുടർന്ന് താനുമായി വിവാഹം ഉറപ്പിച്ച യുവാവിനെ കൊലപ്പെടുത്താൻ യുവതി കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം നടന്നത്. 26കാരനായ ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. ഇയാളുമായി വിവാഹം ഉറപ്പിക്കപ്പെട്ട ഷെയ്മ എന്ന യുവതി കാമുകനായ അലിയുമായി ചേർന്ന് ഷഹാബുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നു.

   ഒടുവിൽ കീഴടങ്ങി; കുറ്റ്യാടി സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ്

   അലിയുമായി ഷെയ്മ പ്രണയത്തിൽ ആയിരുന്നു. എന്നാൽ, അലിയുമായുള്ള വിവാഹത്തിന് ഷെയ്മയുടെ വീട്ടുകാർ സമ്മതിച്ചില്ല. തുടർന്ന്, ഷെയ്മയുടെ ഇഷ്ടമോ താൽപര്യമോ പരിഗണിക്കാതെ ഷഹാബുദ്ദീനുമായുള്ള വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. ഇതിൽ കുപിതയായ ഷെയ്മ കാമുകനായ അലിയോട് ഷഹാബുദ്ദീനെ കൊല്ലാൻ ആവശ്യപ്പെടുക ആയിരുന്നു.

   കോൺഗ്രസ് സ്ഥാനാർഥികളിൽ മുന്തിയ പരിഗണന നായർ സമുദായത്തിന്; ക്രിസ്ത്യൻ സ്ഥാനാർഥികൾ 22 പേർ

   ഇതിനെ തുടർന്ന് മാർച്ച് 11ന് ഷഹാബുദ്ദിനെ വധിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നു. അന്നേദിവസം ഷെയ്മയുടെ ജന്മദിനാഘോഷ പരിപാടി നടന്നിരുന്നു. എന്നാൽ, ഈ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ ഷഹാബുദ്ദീൻ തിരികെ വീട്ടിൽ എത്തിയില്ല. പിന്നീട് ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

   കോൺഗ്രസ് നിയമസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

   ഫോൺ കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചതിനെ തുടർന്ന് അന്വേഷണം ഷെയ്മയിലേക്ക് നീളുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്. ഷെയ്മയുടെ നിർദ്ദേശ പ്രകാരം അലി ഷഹാബുദ്ദീനെ കൊലപ്പെടുത്തുക ആയിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് അലി ഷഹാബുദ്ദീനെ കൊലപ്പെടുത്തിയത്.

   ആദ്യം കത്തി കൊണ്ട് ഷഹാബുദ്ദീനെ കുത്തി വീഴ്ത്തുകയായിരുന്നു. അതിനു ശേഷം പട്ടികളെ പൂട്ടിയിടാൻ ഉപയോഗിക്കുന്ന ചങ്ങല കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു. ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്റെ പങ്ക് ഷെയ്മ മറച്ചു വച്ചിരുന്നു.
   Published by:Joys Joy
   First published: