ഒടുവിൽ കീഴടങ്ങി; കുറ്റ്യാടി സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ്

Last Updated:

കുറ്റ്യാടി മണ്ഡലത്തിൽ പലയിടത്തെയും പാർട്ടി പ്രവർത്തകർക്ക് കേരള കോൺഗ്രസിന്റെ കൊടി പോലും അറിയില്ലെന്ന് പ്രവർത്തകർ പറഞ്ഞിരുന്നു.

കോട്ടയം: പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസ് എം കുറ്റ്യാടി സീറ്റ് സി പി എമ്മിന് വിട്ടു നൽകാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കേണ്ടതും എൽ ഡി എഫിന് തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതുമാണെന്നും ജോസ് കെ മാണി പറഞ്ഞു. രാഷ്ട്രീയമായ അനിവാര്യതയാണെന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കേരള കോൺഗ്രസ് എമ്മിന്റെ ഭാഗത്തു നിന്ന് മുന്നണിയുടെ ഐക്യത്തിന് പോറലേൽപിക്കുന്ന ഒന്നും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇതോടെ, കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി.
advertisement
അതേസമയം, കുറ്റ്യാടിയിൽ എ എ റഹീം അടക്കമുള്ള നേതാക്കളെയാണ് സി പി എം പരിഗണിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് നൽകിയതിൽ പ്രാദേശിക സി പി എം പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചിരുന്നു. സീറ്റ് സി പി എമ്മിന് തന്നെ വേണമെന്ന് ആയിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങൾ ഉടലെടുത്തതിനെ തുടർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കേരള കോൺഗ്രസ് കുറ്റ്യാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
advertisement
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സി പി എം സ്ഥാനാർഥിയാക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സമാന നിലപാട് തന്നെ ആയിരുന്നു സി പി എം പ്രാദേശിക നേതൃത്വത്തിനും. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
കുറ്റ്യാടി മണ്ഡലത്തിൽ പലയിടത്തെയും പാർട്ടി പ്രവർത്തകർക്ക് കേരള കോൺഗ്രസിന്റെ കൊടി പോലും അറിയില്ലെന്ന് പ്രവർത്തകർ പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം നിലപാട് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. 2016ൽ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച പാറക്കൽ അബ്ദുള്ള കുറ്റ്യാടിയിൽ നിന്ന് ജയിച്ചതും വെറും 1901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
advertisement
രണ്ടാം സ്ഥാനത്ത് എത്തിയ സി പി എം സ്ഥാനാർഥി കെ കെ ലതിക 70, 652 വോട്ടുകൾ നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒടുവിൽ കീഴടങ്ങി; കുറ്റ്യാടി സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ്
Next Article
advertisement
'അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?' ഹിജാബ് വിവാദത്തിൽ  ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
'അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?': ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ
  • ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ ഹിജാബ് വിവാദത്തിൽ പ്രതികരിച്ചു.

  • ഹിജാബ് ധരിച്ചതിന് സ്കൂളിൽ നിന്നും മാനസിക പീഡനം നേരിട്ടുവെന്ന് വിദ്യാർത്ഥിനിയുടെ പിതാവ്.

  • ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ചു.

View All
advertisement