ഇലന്തൂർ നരബലി; മറ്റു കൊലപാതകങ്ങളില്ലെന്ന വിലയിരുത്തലിൽ അന്വേഷണസംഘം; ഇനി കുഴിച്ചുനോക്കേണ്ടെന്നും തീരുമാനം
- Published by:Anuraj GR
- news18-malayalam
Last Updated:
മറ്റ് കൊലപാതകങ്ങൾ നടന്നിട്ടില്ലയെന്ന കാര്യത്തിൽ 99% ഉം ഉറപ്പ് ആയതായി അന്വേഷണസംഘം
പത്തനംതിട്ട: ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് മറ്റു കൊലപാതകങ്ങൾ ഇല്ല എന്ന് പ്രാഥമിക വിലയിരുത്തലിൽ അന്വേഷണസംഘം. ഇക്കാര്യത്തിൽ 99% ഉം ഉറപ്പ് ആയതായി അന്വേഷണസംഘം പറയുന്നു. ഇനി കുഴിച്ചു നോക്കേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ നരബലിയും കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഇന്ന് മുഖ്യപ്രതി ഭഗവൽസിങിന്‍റെ വീട്ടുപറമ്പിൽ വിപുലമായ തെരച്ചിൽ അന്വേഷണസംഘം നടത്തിയിരുന്നു.
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.
നായ മണംപിടിച്ചുനിന്നിടത്ത് കുഴിയെടുത്തപ്പോൾ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. എന്നാൽ വിദഗ്ദ്ധാഭിപ്രായത്തിൽ ഇത് മനുഷ്യന്‍റേതല്ലെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യരുടേതിനാക്കാൾ കട്ടി കൂടിയ അസ്ഥിയായിരുന്നു ഇത്. പശുവിന്‍റേതാണെന്നാണ് പൊലീസ് സംഘം സൂചന നൽകുന്നത്.
advertisement
നായകൾ മണംപിടിച്ചുനിന്നതിന്‍റെ അടിസ്ഥാനത്തിൽ മൂന്നു സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അസാധാരണമായ രീതിയിൽ മഞ്ഞൾ നട്ടതായി കണ്ടെത്തിയത് സംശയം വർദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ പത്മം, റോസിലിൻ എന്നിവരെ മറവ് ചെയ്ത സ്ഥലത്തും മഞ്ഞൾ നട്ടത് ശ്രദ്ധേയമായിരുന്നു.
Location :
First Published :
October 15, 2022 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇലന്തൂർ നരബലി; മറ്റു കൊലപാതകങ്ങളില്ലെന്ന വിലയിരുത്തലിൽ അന്വേഷണസംഘം; ഇനി കുഴിച്ചുനോക്കേണ്ടെന്നും തീരുമാനം