ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാക്കള്‍ ഫ്രിഡ്ജിലുണ്ടായിരുന്ന ചോറും മീൻകറിയും അച്ചാറും കഴിച്ച് മടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ചോറും മീന്‍ കറിയും അച്ചാറും കഴിച്ചിട്ടുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാലെടുത്ത് ചായയിട്ട് കുടിച്ചശേഷമാണ് സംഘം മടങ്ങിയിരിക്കുന്നത്
കോഴിക്കോട്: ആളില്ലാത്ത സമയം നോക്കി വീട്ടില്‍ കവർച്ചക്കെത്തിയ മോഷ്ടാക്കള്‍ ഒടുവിൽ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് താമരശ്ശേരിയിലാണ് രസകരമായ സംഭവം. താമരശ്ശേരി ചര്‍ച്ച് റോഡില്‍ മുണ്ടപ്ലാക്കല്‍ വർഗീസിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ സംഘമാണ് വിലപിടിച്ചതൊന്നും ലഭിക്കാതെ, ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ചോറും മീന്‍ കറിയും അച്ചാറും കഴിച്ച് സ്ഥലം വിട്ടത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാലെടുത്ത് ചായയിട്ട് കുടിച്ചശേഷമാണ് സംഘം മടങ്ങിയിരിക്കുന്നത്.
ഇതും വായിക്കുക: പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ; തൃശൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം
ഭക്ഷണം കഴിച്ചശേഷം തീൻമേശ വൃത്തിയാക്കാതെയാണ് മോഷ്ടാക്കൾ സ്ഥലംകാലിയാക്കിയത്. മൂന്ന് ഗ്ലാസുകളിലാണ് ചായ കുടിച്ചിരിക്കുന്നത്. മേശക്ക് സമീപമുണ്ടായിരുന്ന രണ്ടു കസേരയ്ക്ക് പുറമെ പുറത്തുണ്ടായിരുന്ന ഒരു കസേര കൂടി കൊണ്ടിട്ടാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്. മൂന്നുപേരാണ് മോഷണസംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് സംശയം. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷ്ടാക്കളെത്തിയത്.
ഇതും വായിക്കുക: എട്ടുലക്ഷം രൂപ ബ്ലഡ് മണി ആയി നൽകണം; പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി സന്ദേശം
വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപപ്രദേശത്തു നിന്നും ബന്ധുക്കളെ വീട്ടിലേക്ക് അയച്ചു. അവര്‍ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
June 05, 2025 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാക്കള്‍ ഫ്രിഡ്ജിലുണ്ടായിരുന്ന ചോറും മീൻകറിയും അച്ചാറും കഴിച്ച് മടങ്ങി