advertisement

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്ത്; 16 വർഷത്തിനുശേഷം പ്രതി ഷാർജയിൽ പിടിയില്‍

Last Updated:

ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇന്റർപോൾ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതി ഷാർജയിൽ അറസ്റ്റിൽ. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യഹ്യാ ഖാൻ (43) ആണ് അറസ്റ്റിലായത്. ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.
2008ലാണ് കേസിന് ആസ്പദമായ സംഭവം. വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാൾ പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും വീട്ടിൽ തനിച്ചായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പ്രതിയെ പിടികൂടുന്നതിനുവേണ്ടി എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി. തിരച്ചിലിൽ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. യഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ 2024 ജനുവരിയിൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചു.
advertisement
ഷാർജയിൽ നിന്നും പിടികൂടിയ ഇയാളെ വിമാന മാർഗം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി കൊച്ചിയിൽ എത്തിച്ചു. പാലാ ഡിവൈഎസ്പി സദന്‍ കെ, പാലാ സ്റ്റേഷൻ എസ് ഐ ബിനു വി എൽ, എസ് ഐ ബിജു കുമാർ( ഇന്റർപോൾ ലെയ്സൺ ഓഫീസർ ) എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്ത്; 16 വർഷത്തിനുശേഷം പ്രതി ഷാർജയിൽ പിടിയില്‍
Next Article
advertisement
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
  • ബെംഗളൂരു ഇൻസ്പെക്ടർ പാപ്പണ്ണയും 'ലേഡി ഡോൺ' യശസ്വിനി ഗൗഡയും തമ്മിലുള്ള പ്രണയ സംഭാഷണങ്ങൾ പുറത്ത്

  • ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും പുറത്ത് വന്നതോടെ കർണാടക പൊലീസിന് വലിയ നാണക്കേടാണ് നേരിടുന്നത്

  • ഇൻസ്പെക്ടറിനെതിരെ മുൻപ് സസ്പെൻഷൻ ഉണ്ടായിട്ടുണ്ട്, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് പൊലീസ്

View All
advertisement