advertisement

Arrest | ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

Last Updated:

കാമുകനെ മർദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ചെന്നൈ: ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം (Gang Rape) ചെയ്ത സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് (Arrest) ചെയ്ത് പോലീസ്. രാമനാഥപുരം (Ramanathapuram) ജില്ലയിലെ കമുതി സ്വദേശികളായ പത്മേശ്വരൻ (24), ദിനേശ് കുമാർ (24), അജിത്ത് (22) എന്നിവരെയാണ് ചെന്നൈ പോലീസ് പിടികൂടിയത്.
രാമനാഥപുരത്ത് സായൽകുടിക്ക് സമീപമുള്ള മുക്കൈയൂർ ബീച്ചിൽ വെച്ച് ബുധനാഴ്ചയായിരുന്നു 21 കാരിയായ വിരുദുനഗർ സ്വദേശിനയായ യുവതി പീഡനത്തിനിരയായത്. കോളേജ് വിദ്യാർത്ഥിനിയായ യുവതി കാമുകനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ആൾത്തിരക്കില്ലാതിരുന്ന ബീച്ചിൽ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. കാമുകനെ മർദിച്ച് അവശനാക്കി കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കി.
ഇവരിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതിയും കാമുകനും വീടുകളിൽ തിരിച്ചെത്തിയെങ്കിലും ആരെയും വിവരമറിയിച്ചിരുന്നില്ല. എന്നാൽ മനോവിഷമം സഹിക്കാനാവാതെ കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. ആത്മഹത്യാ ശ്രമം അന്വേഷിക്കാനെത്തിയ പോലീസുകാരോട് ഇയാൾ നടന്നതെല്ലാം തുറന്നുപറയുകയായിരുന്നു. ഇതിന് പിന്നാല യുവതി വിരുദുനഗർ പോലീസ് മേധാവിക്ക് രേഖാമൂലമുള്ള പരാതിയും നൽകി.
advertisement
Also read- കമിതാക്കൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടു; ഫോട്ടോ പോസ്റ്റ് ചെയ്ത് പോലീസിനെ ഒന്നരമാസം വട്ടംകറക്കി
യുവതിയുടെ പരാതിയിന്മേൽ രാമനാഥപുരം പോലീസിന്റെ പ്രത്യേക സംഘം കേസെടുത്ത് പ്രത്യേകം അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തുകയും അവിടേക്ക് ചെല്ലുകയുമായിരുന്നു. തങ്ങളെ തേടിയെത്തിയ പോലീസ് സംഘത്തിലെ രണ്ട് പേരെ പ്രതികളായ പത്മേശ്വരനും ദിനേശ് കുമാറും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് സാഹസികമായാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്.
ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ രാമനാഥപുരത്തെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും പിടിയിലായതിന് പിന്നാലെ തിരുപ്പൂരിൽ നിന്ന് മൂന്നാം പ്രതിയായ അജിത്തിനെയും പോലീസ് പിടികൂടി. ഇവർക്കെതിരെ രാമനാഥപുരം, വില്ലുപുരം ജില്ലകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
advertisement
Gang Rape | മൂന്നു വയസുള്ള മകനെ തോക്കു ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ ഒളിവിൽ
മധ്യപ്രദേശിലെ (Madhya Pradesh) ഭിന്ദ് ജില്ലയില്‍ മൂന്നു വയസുകാരനായ മകനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം (Rape) ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് (Police).
വിക്രം (28), കൃഷ്ണ ശര്‍മ (30) എന്നിവര്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
advertisement
മെഹ്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ പരാതിക്കാരിയുടെ മൂന്ന് വയസ്സുള്ള മകനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടകൂടുമന്നും അദ്ദേഹം വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ആൾത്തിരക്കില്ലാത്ത ബീച്ചിൽ കാമുകനെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement