കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; മലയാളി ദമ്പതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
ഈ മാസം 9-ന് 150 ഗ്രാം മെത്താംഫെറ്റാമൈനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട്: കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. സംഘത്തിൽ മലയാളി ദമ്പതികളായ പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് ബാംഗ്ലൂരിൽ വച്ച് അറസ്റ്റിലായത്.
ഈ മാസം 9-ന് 150 ഗ്രാം മെത്താംഫെറ്റാമൈനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഉൾപ്പടെ ലഹരി എത്തിക്കുന്ന സംഘമാണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് ബാംഗ്ലൂരിൽ പൊലീസ് നേരിട്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഫായിസിനെതിരെ ലഹരി കൈവശം വച്ചതിന് തൃശൂരിൽ മുൻപും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ നോർത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ സുജിത് കുമാർ, സബ് ഇൻസ്പെക്ടർ നന്ദകുമാർ, സീനിയർ സിവിൽ പോലീസുകാരായ പി എസ് സലീം, അബ്ദുൾ സത്താർ, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
Location :
First Published :
December 25, 2022 3:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; മലയാളി ദമ്പതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ