advertisement

പാലക്കാട് എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്നം​ഗ സംഘം പിടിയില്‍

Last Updated:

പാലക്കാട് നെല്ലായി സ്വദേശി ഫസലുവാണ് സംഘത്തിലെ പ്രധാന കണ്ണി

News18
News18
പാലക്കാട് ചെർപ്പുളശ്ശേരിയിൽ എംഡിഎംഎ വേട്ട. 83 ഗ്രാം എംഡിഎംഎയുമായി മൂന്നം​ഗ സംഘം പിടിയിൽ. സംഘത്തിലെ പ്രധാന കണ്ണി പാലക്കാട് നെല്ലായി സ്വദേശി ഫസലുവാണ്. ഇയാളിൽ നിന്ന് 80 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
അബൂബക്കർ സിദ്ദീഖ്, നൂർ മുഹമ്മദ് എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.മുസ്തഫയെന്ന ഒരാളിൽ നിന്ന് ഇന്നലെ രാവിലെ പൊലീസ് 2.5 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. മുസ്തഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുരണ്ടു പേരുടെ വിവരം പൊലീസിന് ലഭിച്ചത്. ബെംഗളൂരുവിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച 80 ഗ്രാം എംഡിഎംഎ ഫസലുവിന്റെ പക്കൽ നിന്ന് പിടികൂടി. ഇത് ചെറിയ പാക്കറ്റുകളിലാക്കി വിവിധ ആളുകളിലേക്ക് എത്തിക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് എംഡിഎംഎ വേട്ട; 83 ഗ്രാം എംഡിഎംഎയുമായി മൂന്നം​ഗ സംഘം പിടിയില്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement