കേരളാ എക്സ്പ്രസ് കടന്നു പോകുന്നതിനായി റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിൽ

Last Updated:

ചെങ്ങന്നൂര്‍ മഠത്തുംപടി റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂര്‍ അരുണാലയം വീട്ടില്‍ അഖില്‍ രാജിനെയാണ് മർദിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആലപ്പുഴ: കേരളാ എക്സ്പ്രസ് കടന്നു പോകുന്നതിനായി റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിലായി. ചെങ്ങന്നൂര്‍ ഹാച്ചറി ജംഗ്ഷൻ ഭാഗത്ത് വാടകയ്ക്ക് താമസസിക്കുന്ന കവിയൂര്‍ മുറിയില്‍ സിനോ (21), ഓതറ മുറിയില്‍ ചെറുകുല്ലത്ത് വീട്ടില്‍ അക്ഷയ് (23), മാന്നാര്‍ കുട്ടൻപേരൂര്‍ മുറിയില്‍ മംഗലത്തെ കാട്ടില്‍ തെക്കതില്‍ വീട്ടില്‍ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 3 47നാണ് സംഭവം. ചെങ്ങന്നൂര്‍ മഠത്തുംപടി റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂര്‍ അരുണാലയം വീട്ടില്‍ അഖില്‍ രാജിനെ മർദിച്ച്, ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലാണ് ഇവർ പിടിയിലായത്.
മഠത്തുംപടി റെയില്‍വേ ഗേറ്റിലെത്തിയ പ്രതികള്‍ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ബഹളംവെച്ചു. ഇതിന് പിന്നാലെ മൂന്നുപേരും ചേർന്ന് അസഭ്യം പറഞ്ഞ് അഖില്‍രാജിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച്‌ നിലത്ത് കൂടി വലിച്ചിഴച്ച്‌ മര്‍ദിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ബിനു കുമാറിന്റെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ സി.ഐ എ.സി.ബിബിൻ, എസ്.ഐ ടി.എൻ.ശ്രീകുമാര്‍, എ.എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സി,പി.ഒ അനില്‍.എസ്.സിജു, ജിജോ, സാം, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
advertisement
അതേസമയം ട്രെയിനുകളുടെ എണ്ണം കൂടിയതോടെ മഠത്തുംപടി റെയിൽവേ ഗേറ്റ് യാത്രക്കാർക്ക് ദുരിതമായി മാറുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ശബരിമല സ്പെഷ്യൽ ട്രെയിനുകൾ കൂടി സർവീസ് നടത്തുന്നതോടെ 15 മിനിട്ട് ഇടവിട്ട് ഗേറ്റ് അടച്ചിടുന്ന സ്ഥിതിവിശേഷമുണ്ട്. ആലാ, ചെറിയനാട്, മാവേലിക്കര ഭാഗങ്ങളിൽനിന്ന് ചെങ്ങന്നൂരിലേക്കുള്ള പ്രധാന റോഡിലാണ് മഠത്തുംപടി റെയിൽവേ ഗേറ്റ്. ചില സമയങ്ങളിൽ രണ്ടും മൂന്നും ട്രെയിനുകൾ കടന്നുപോയശേഷം മാത്രമാണ് ഗേറ്റഅ തുറക്കുന്നത്. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇത് നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കേരളാ എക്സ്പ്രസ് കടന്നു പോകുന്നതിനായി റെയിൽവേ ഗേറ്റ് അടച്ച ഗേറ്റ് കീപ്പറെ ക്രൂരമായി മർദിച്ച മൂന്ന് പേർ അറസ്റ്റിൽ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement