ക്ഷേത്രത്തിലെ നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; യുഡിഎഫ് നഗരസഭ കൗണ്‍സിലര്‍ അടക്കം മൂന്ന് പേര്‍ ജയിലിൽ

Last Updated:

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനാണ് പിടിയിലായ നഗരസഭാ കൗണ്‍സിലര്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ക്ഷേത്രത്തിലെ നാഗവിളക്ക് ഇളക്കി കുളത്തിലിട്ട കേസിൽ പിടിയിലായ യുഡിഎഫ് നഗരസഭ കൗണ്‍സിലര്‍ അടക്കം മൂന്ന് പേരെ റിമാൻഡ് ചെയ്തു.ചെങ്ങന്നൂർ നഗസഭാ കൌൺസിലർ രാജൻ കണ്ണാട്ട്, രാജേഷ്, ശെൽവൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വണ്ടിമല ക്ഷേത്രത്തോട് ചേർന്നുള്ള നാഗവിളക്ക് ഇളക്കി കുളത്തിൽ എറിഞ്ഞ കേസിലാണ് ഇവരെ റിമാൻഡ് ചെയ്തത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനാണ് പിടിയിലായ നഗരസഭാ കൌൺസിലർ രാജൻ കണ്ണാട്ട്.
വെള്ളിയാഴ്ച രാത്രിയിലാണ് ഇവർ ക്ഷേത്രത്തിലെ നാഗവിളക്ക് തകർത്ത് കുളത്തിലെറിഞ്ഞത്.രാജൻ കണ്ണാട്ട് മറ്റു പ്രതികളായ രാജേഷിനും ശെൽവനും പണ നൽകിയാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കുള്ള വഴിയുടെ വീതികൂട്ടാനാണ് നാഗവിളക്ക് പ്രതികൾ ഇളക്കിമാറ്റിയതെന്നും പൊലീസ് പറഞ്ഞു. ക്ഷേത്ര സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ സംഭവ ദിവസം രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. കുളത്തിൽ നിന്ന് വിളക്കും കണ്ടെടുത്ത് പുനസ്ഥാപിച്ചു. ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രത്തിലെ നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; യുഡിഎഫ് നഗരസഭ കൗണ്‍സിലര്‍ അടക്കം മൂന്ന് പേര്‍ ജയിലിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement