Arrest | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : വെട്ടിയെടുത്ത കാലുമായി പോയ അരുൺ അടക്കം മൂന്ന് പേർ പിടിയിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
തിരുവനന്തപുരം: പോത്തന്‍കോട്ട് (Pothencode) നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന (Murder) സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് പിടിയിലായി വിഷ്ണു, അരുണ്‍, സച്ചിന്‍ എന്നിവരാണ് പോലീസ് പിടികൂടിയത്.
വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ പോയ മൂന്നു പേരില്‍ ഒരാളാണ് പിടിയിലായ അരുണ്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പോരാണ് പിടിയിലായിട്ടുള്ളത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
കൊല നടത്താനായി പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത് (Death). ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.
advertisement
ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം.
liquor smuggling | ചരക്ക്‌ലോറിയില്‍ മദ്യം കടത്താന്‍ ശ്രമം; 52 കുപ്പി മദ്യം പിടിച്ചെടുത്ത് പോലീസ്
ചരക്കുലോറിയിലൂടെ കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം പിടിച്ചെടുത്ത് പോലീസ്. കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യമാണ് ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്.
പുതുച്ചേരിയില്‍ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. പുതുച്ചേരിയില്‍ മദ്യത്തിന് വില കുറവായതിനാല്‍ ഇവ കേരളത്തിലെത്തിച്ച് ഉയര്‍ന്നവിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.
advertisement
ലോറി ഡ്രൈവറായ തമിഴ്‌നാട് നെയ് വേലി സ്വദേശി സുധാകരനെ (25) എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ലോറിയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ലോറിയില്‍ ചരക്ക് കയറ്റി അയച്ച കമ്പനിയുടെ മാനേജരാണ് മദ്യം നല്‍കിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് കൊല്ലത്ത് എത്തിക്കാനായിരുന്നു നിര്‍ദേശം.
കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
advertisement
മദ്യം നല്‍കിയ മാനേജരെക്കുറിച്ചും കൊല്ലത്ത് മദ്യം വാങ്ങാനെത്തുന്ന ആളെക്കുറിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അസി. എക്‌സൈസ് ഇന്‍പക്ടര്‍ ഷിഹാബ്, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ ഷൈജു,വിഷ്ണു അശ്വന്ത് ,സുന്ദരം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Location :
First Published :
December 13, 2021 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : വെട്ടിയെടുത്ത കാലുമായി പോയ അരുൺ അടക്കം മൂന്ന് പേർ പിടിയിൽ


