തൃശൂരിൽനിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ മുംബൈയിൽ കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
മുംബൈയ്ക്ക് അടുത്തുള്ള പനവേലിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്
തൃശൂർ: കൂർക്കഞ്ചേരിയിലെ സ്കൂളിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെ മുംബൈയിൽ കണ്ടെത്തി. മുംബൈയിലെ സാമൂഹ്യപ്രവർത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികളെ മുംബൈയിലെ ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടികളുടെ ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണറുമായി ബന്ധപ്പെട്ടു. കുട്ടികളെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പ് പോലീസ് ആരംഭിച്ചു. മുംബൈയ്ക്ക് അടുത്തുള്ള പനവേലിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളേയും ഒരു വിദ്യാര്‍ത്ഥിയേയുമാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. മൂവരും സ്കൂൾ യൂണിഫോം ഇട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം ആയിട്ടും കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ്
കുട്ടികൾ ക്ലാസിൽ എത്തിയിരുന്നില്ല എന്ന വിവരം അറിയുന്നത്.
advertisement
തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ നെടുപുഴ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. രക്ഷിതാക്കളുടെ പരാതിയിന്മേല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെയാണ് കുട്ടികളെ മുംബൈയിൽ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. തൃശൂരിൽനിന്നുള്ള പൊലീസ് സംഘം കുട്ടികളുടെ ബന്ധുക്കൾക്കൊപ്പം ഉടൻ മുംബൈയിലേക്ക് തിരിക്കും.
Location :
Thrissur,Thrissur,Kerala
First Published :
September 06, 2023 9:59 PM IST