ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ

Last Updated:

ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്

പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം
പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം
പത്തനംതിട്ട: ഒരേ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം. മൂന്നു കേസുകളിലായാണ് 3 യുവാക്കളെ ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടി പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹം കഴിക്കുമെന്ന് വാദ്​ഗാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയതിന് എ‌ടുത്ത ആദ്യകേസിലാണ് മിഥുൻ പിടിയിലായത്. 2024 ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാൾ നിരന്തരം ലൈം​ഗിക പീഡനം ന‌‌ടത്തുകയായിരുന്നു.
ഇതും വായിക്കുക: വിളിച്ചിറക്കിയത് സ്ത്രീ; കൊല്ലപ്പെട്ട ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത് സ്ത്രീകളെ ഉപയോഗിച്ച് ; 2 സ്ത്രീകൾക്കെതിരെ അന്വേഷണം
2025 ജൂൺ 25ന് പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി പീഡന വിവരം അറിയിച്ചു. അവിടെ നിന്നാണ് കേസ് ചിറ്റാർ പൊലീസിന് കൈമാറിയത്. അപ്പോഴാണ് പ്രായപൂർത്തിയായതിനു ശേഷം വ്യത്യസ്‌ത കാലയളവുകളിൽ 2 പേർ കൂ‌ടി തന്നെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകു‌ട്ടി വെളിപ്പെടുത്തിയത്. അങ്ങനെയാണ് സജു പി ജോൺ, ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
advertisement
ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബി രാജഗോപാലാണ് കേസുകൾ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തിയത്. 2025 ഫെബ്രുവരി 20നും ഏപ്രിൽ 30നും ഇടയിലുള്ള പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയു‌ടെ മൊഴി. 2025 ജൂൺ 21നും 22നും രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തിൽ വച്ചാണ് ദിപിൻ ബലം പ്രയോഗിച്ച് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് മൂവരും പെൺകുട്ടിയെ ലൈം​ഗികമായി ചൂഷണം ചെയ്തത്. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement