ഇന്റർഫേസ് /വാർത്ത /Crime / Gold Smuggling| ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ കസ്റ്റംസ് പിടിയിൽ

Gold Smuggling| ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ കസ്റ്റംസ് പിടിയിൽ

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്

  • Share this:

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ ( thrikkakara gold smuggling case) സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ (film producer kp sirajuddin) കസ്റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു.

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read- Arrest | പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീനാണ് ഗള്‍ഫില്‍നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്.

Also Read- Arrest| വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച യുവസൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേ

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്‍കി. എന്നാല്‍ അദ്ദേഹം ഹാജരായില്ല. എന്നാല്‍ ചൊവ്വാഴ്ച സിറാജുദ്ദീന്‍ ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീന്‍.

നേരത്തെ സിറാജ്ജുദ്ദിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ നടന്ന പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റംസ് സംഘം സിനിമ നിർമതാവ് സിറാജുദ്ദിന്റെ വീട്ടിലുമെത്തിയത്.

Also Read- മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊന്നു

രണ്ടരക്കിലോ വരുന്ന സ്വർണക്കട്ടികളാണ് ഇറച്ചിവെട്ട് യന്ത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ചത്. പാർസൽ ഏറ്റുവാങ്ങാൻ എത്തിയ വാഹന ഡ്രൈവർ നകുലിനെ കസ്റ്റംസ് ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിയത്

First published:

Tags: Customs, Gold Smuggling Case, Nedumbasseri airport, Thrikkakara