വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ; പീഡിപ്പിച്ചവരിൽ സ്വന്തം അനന്തരവളും

Last Updated:

13കാരിയായ അനന്തരവളും​ പ്രതിയുടെ ലൈംഗിക ചൂഷണത്തിന്​ ഇരയായി.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രണ്ട്​​ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. 13കാരിയായ അനന്തരവളും​ പ്രതിയുടെ ലൈംഗിക ചൂഷണത്തിന്​ ഇരയായി. ഡൽഹിയുടെ പ്രാന്തപ്രദേശമായ ഭാവനയിലാണ്​ സംഭവം. പ്രതിയുടെ ബന്ധുവായ പെൺകുട്ടി ജൂലൈ ഒന്നിന് ട്യൂഷന്​ പോകാൻ മകൾ വിസമ്മതിച്ചപ്പോൾ​ മാതാപിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ്​ കുട്ടി പീഡന വിവരം മാതാപിതാക്കളോട്​ വെളിപ്പെടുത്തിയത്​.​ വൈദ്യപരിശോധന നടത്തിയ ശേഷം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.​
സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് പറഞ്ഞ്​ അയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്​തതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു. വീട്ടിലെത്തിയാണ്​ പൊലീസ്​ 30 കാരനായ പ്രതിയെ അറസ്റ്റ് ചെയ്​തത്​. ദിവസം 10ത്തിലധികം കുട്ടികൾക്ക്​ ഇയാൾ വീട്ടിൽ വെച്ച്​ ട്യൂഷൻ എടുക്കുന്നതായി പൊലീസ്​ പറഞ്ഞു. പ്രതിക്കെതിരെ പോക്​സോ പ്രകാരം കേസെടുത്തു.
advertisement
അറസ്റ്റിന്​​ പിന്നാലെ ഒമ്പത്​ വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി മുന്നോട്ടു വന്നു. പ്രതി മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച്​ കൊടുത്താണ്​ ചൂഷണം ചെയ്​തതെന്ന്​ കുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച്​ പൊതുജനം ഭാവനയിൽ റോഡ്​ ഉപരോധിച്ചു. പ്രതി മറ്റ്​ ചില കുട്ടികൾക്കും അശ്ലീല വിഡിയോകൾ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ​
advertisement
English Summary: A 30-year-old tuition teacher was arrested for allegedly sexually assaulting two of his students, including his niece in Outer Delhi’s Bawana, the police said on Monday. The matter came to light on July 1 after his 13-year-old niece who takes tuition from him returned home and told her parents about being sexually assaulted by him.She also complained that her uncle threatened her not to disclose the matter to anyone, the police said, adding her parents then approached the police with a complaint.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ; പീഡിപ്പിച്ചവരിൽ സ്വന്തം അനന്തരവളും
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement