HOME » NEWS » Crime » FOUR PEOPLE INCLUDING A POLICEMAN HAVE BEEN ARRESTED IN CONNECTION WITH THE MURDER OF AN AUTO DRIVER

ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; പൊലീസുകാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

പൊലീസുകാരൻ പ്രതിയായ സംഭവമായിട്ടും മണിക്കൂറുകൾക്കകം പ്രതികളെ എല്ലാം പിടികൂടാനായത് കൊച്ചി സിറ്റി പൊലീസിന് നേട്ടമായി.

News18 Malayalam | news18-malayalam
Updated: July 6, 2021, 4:55 PM IST
ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; പൊലീസുകാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
അറസ്റ്റിലായ പൊലീസുകാരൻ ബിജോയ് ജോസഫ്, കൊല്ലപ്പെട്ട കൃഷ്ണകുമാർ
  • Share this:
കൊച്ചി: സാമ്പത്തിക ഇടപാടിന്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസുകാരനുൾപ്പടെ നാലു പേ‌ർ പിടിയിൽ. കുന്നുംപുറം സ്വദേശി കൃഷ്‌ണകുമാറിനെയാണ് തിങ്കളാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. നെട്ടൂർ സ്വദേശി ഫൈസൽമോൻ (38), മുപ്പത്തടം സ്വദേശികളായ ഓലിപ്പറമ്പ് ഒ.എച്ച്. അൻസാൽ (25), തോപ്പിൽ വീട്ടിൽ ടി.എൻ. ഉബൈദ്, ഇടപ്പള്ളി നോർത്ത് സ്വദേശി ബ്ലായിപ്പറമ്പ് ബി.എസ്. ഫൈസൽ (40), എറണാകുളം എആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്കു സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.

Also Read- വയറുവേദനയുമായി ആശുപത്രിയിലെത്തിയ അഞ്ചു വയസുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ മുടി

പീലിയാടുള്ള പുഴക്കരയിൽ പൊലീസുകാരൻ ഉൾപ്പെടെയുള്ള സംഘം മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. സാമ്പത്തിക വിഷയത്തിന്റെ പേരിലാണു കലഹമുണ്ടായത്. പുഴക്കരയിൽനിന്നു ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.

Also Read- 'ദൃശ്യം' മോഡൽ ഡൽഹിയിലും; സിനിമ കണ്ടു പദ്ധതി തയ്യാറാക്കി; പക്ഷേ, ഒടുവിൽ എല്ലാം പാളി

കൃഷ്‌ണകുമാറിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് എത്തി നോക്കുമ്പോഴേക്കും കൃഷ്‌ണകുമാർ മരിച്ചിരുന്നു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പു വടി പൊലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Also Read- 'ഭർത്താവിന് മുന്നിൽ വച്ചും ബലാത്സംഗം ചെയ്തു'; ചരിത്രവനിത ഭൻവാരി ദേവിയുടെ മകനെതിരെ പരാതിയുമായി യുവതി

പൊലീസുകാരൻ പ്രതിയായ സംഭവമായിട്ടും മണിക്കൂറുകൾക്കകം പ്രതികളെ എല്ലാം പിടികൂടാനായത് കൊച്ചി സിറ്റി പൊലീസിന് അഭിമാനമായി. കസ്റ്റഡിയിലായ പൊലീസുകാരൻ ബിജോയ്ക്കെതിരെ നേരത്തെ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയത് ഉൾപ്പെടെ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ 10.30ന് കിണര്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. അഞ്ചുതെങ് പോലീസും. വര്‍ക്കല ഫയര്‍ ആന്‍ഡ് റേസ്‌ക്ക്യു ടീം സ്ഥലത്ത് എത്തിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തു എടുത്തത്. പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് വിലയിരുത്തൽ. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപവാസികളെ ചോദ്യം ചെയ്തു തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Published by: Rajesh V
First published: July 6, 2021, 4:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories