advertisement

Gold Smuggling | ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി

Last Updated:

തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ (Meat Cutting Machine) ഒളിപ്പിച്ച് കടത്തിയ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി (Gold Seized) . നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (Cochin International Airport) നടത്തിയ പരിശോധനയിലാണ് സ്വര്‍‌ണം കണ്ടെത്തിയത്. ഗള്‍ഫില്‍നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.
തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് യന്ത്രം കൈപ്പറ്റാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറാജുദ്ദീനായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
അതേസമയം, തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഒരു വ്യാജ കമ്പനിയാണോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്നകാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.
കരിപ്പൂരിൽ നാലുപേരിൽനിന്ന് 3.8 കിലോ സ്വർണ മിശ്രിതം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ (Karippur Airport) വൻ സ്വർണ വേട്ട (Gold Seized). നാലു പേരിൽ നിന്നായി 3.869 കിലോഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ 874 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നും വന്ന ഇയാൾ സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂൾ ബോക്സുകളിൽ ആക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ആണ് കൊണ്ടുവന്നത്.
advertisement
Also Read- 'ഓപ്പറേഷന്‍ മത്സ്യ'; 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ബഹറിനിൽ നിന്നുവന്ന മലപ്പുറം അമരമ്പലം സ്വദേശി സക്കീർ പുല്ലത്ത് 968 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വയനാട് സ്വദേശി മുഹമ്മദ് ഫൈസൽ 1019 ഗ്രാം സ്വർണ മിശ്രിതം ആണ് ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. നാല് ക്യാപ്സ്യൂകളിൽ ആയിരുന്നു സ്വർണ മിശ്രിതം നിറച്ചിരുന്നത്. ഇയാളും ബഹറിനിൽ നിന്നും ആണ് എത്തിച്ചേർന്നത്.
advertisement
ഷാർജയിൽ നിന്ന് വന്ന മഞ്ചേരി സ്വദേശി പി. സി ഫൈസലിൽ നിന്നും 1008 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് കസ്റ്റംസ് കണ്ടെത്തിയത്. ഇയാളും ശരീരത്തിനുള്ളിലാണ് സ്വർണ മിശ്രിതം അടങ്ങിയ ക്യാപ്സ്യൂൾ ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൂല്യം കണക്കാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling | ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement