വിവാഹമോചനക്കേസിൽ നോട്ടീസ് നൽകാനെത്തിയ വനിതാ ഗുമസ്തയെ ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം.
കോട്ടയം: വിവാഹമോചനക്കേസിൽ നോട്ടീസ് നൽകാനെത്തിയ വനിതാ ഗുമസ്തയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോട്ടയം പൂഞ്ഞാറിലാണ് സംഭവം. വനിതാ ഗുമസ്തയായ റിൻസിയ്ക്കുനേരെയാണ് കൈയ്യേറ്റശ്രമം ഉണ്ടായത്. വിവാഹമോചനക്കേസിലെ കക്ഷിയായ യുവതിയുടെ പിതാവും സഹോദരനും ചേർന്നാണ് റിൻസിയെ ആക്രമിച്ചത്. ഈ ദൃശ്യങ്ങൾ കാറിലിരുന്ന യുവതിയുടെ ഭർത്താവ് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു.
പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയുടെയും തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്റെയും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് സംഭവം. ഇരുവരുടെയും വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് പാലാ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്. ഇവരുടെ കുട്ടിയെ ഭര്‍ത്താവിനെ കാണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മൂന്ന് തവണ യുവതിയുടെ കുടുംബം കൈപ്പറ്റിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ഗുമസ്ത ഈ ഉത്തരവുമായി യുവാവിനൊപ്പം യുവതിയുടെ വീട്ടിലെത്തിയത്. എന്നാൽ ഇവരെ വീട്ടിലേക്ക് കടക്കാൻ അനുവദിക്കാതെ യുവതിയുടെ പിതാവും സഹോദരനും ചേർന്ന് തടയുകയായിരുന്നു.
advertisement
യുവതിയുടെ അച്ഛന്‍ ജെയിംസ് ഗുമസ്തയെ കടന്നുപിടിക്കുകയും, കല്ല് കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സഹോദരനും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കാറിലുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവിന് നേരെയും ആക്രമണശ്രമം ഉണ്ടായി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ യുവതിയുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ഈരാട്ടുപേട്ട പോലീസില്‍ വനിതാ ഗുമസ്ത പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട.
വിവാഹമോചനക്കേസിൽ നോട്ടീസ് നൽകാനെത്തിയ വനിതാ ഗുമസ്തയെ ആക്രമിച്ചു; ദൃശ്യങ്ങൾ #Kerala pic.twitter.com/2tWtx7mwkN
— News18 Kerala (@News18Kerala) December 2, 2021
advertisement
പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
മലപ്പുറം: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം, വഴിക്കടവ് മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) ആണ് പോലീസ് പിടിയിലായത്. വഴിക്കടവ് പൊലീസാണ് ഇയാളെ പിടികൂടിയത്. പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിക്കുകയാണ് ഇയാൾ ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
advertisement
വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ . ടി. അജയകുമാർ, പോലീസുകാരായ റിയാസ് ചീനി, അനീഷ് എം എസ്, ജിയോ ജേക്കബ്, അഭിലാഷ് കെ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
Location :
First Published :
December 02, 2021 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹമോചനക്കേസിൽ നോട്ടീസ് നൽകാനെത്തിയ വനിതാ ഗുമസ്തയെ ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്