തിരുവനന്തപുരത്ത് ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കച്ചവടം ഉറപ്പിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.
തിരുവനന്തപുരം: ആര്യനാട് ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. കല്ലിയൂര്‍ കാക്കാമൂല കുളങ്ങര സിബിഎസ് ഭവനില്‍ അനീഷ് ചന്ദ്രന്‍ (25), കൊല്ലം പുത്തം കുളം കരിംപാനൂര്‍ തങ്ങള്‍ വിള വീട്ടില്‍ സലിം.കെ (40) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം കാക്കാമൂല വെള്ളായണി കയലി സമീപത്ത് വച്ചാണ് കച്ചവടം ഉറപ്പിക്കുന്നതിനിടെ ഇരുവരും പിടിയിലായത്. റെയ്ഡില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സുനില്‍ വി ,ഫോറസ്റ്റ് ഓഫീസര്‍ ബിന്ദു, ബീറ്റ് ഓഫീസര്‍മാരായ ദിനേഷ്, മുകേഷ്, രാഹുല്‍, ദീപു, ശരത് എന്നിവരും ഉണ്ടായിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
April 14, 2023 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍