രാവിലെ കോഴി ഫാം രാത്രി കഞ്ചാവ് വില്പന; കൊല്ലത്ത് മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
- Published by:user_49
Last Updated:
കോഴിഫാമിന്‍റെ മറവിലായിരുന്നു പ്രതികളുടെ കഞ്ചാവ് വില്പന
കൊല്ലം മുളവനയിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിഫാമിൻറെ മറവിലായിരുന്നു കഞ്ചാവ് വില്പന. ഫാം നടത്തിപ്പുകാരാണ് കഞ്ചാവ് കച്ചവടവും നടത്തിയിരുന്നത്. മുളവന സ്വദേശികളായ രതീഷ്(34), മണികണ്ഠൻ (35) എന്നിവരാണ് പിടിയിലായത്.
എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. ന്യൂ ഇയർ ആഘോഷം ലക്ഷ്യമിട്ട് വിൽക്കാനെത്തിച്ചതാണ് കഞ്ചാവെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. കോഴിഫാമിനുള്ളിലും പിറകുവശത്തുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോഴി വളർത്തലും കോഴി ഇറച്ചി വില്പനയുമുള്ളതാണ് കേന്ദ്രം. നേരത്തെയും ഇവിടെ കഞ്ചാവ് വില്പന നടത്തിയതിൻ്റെ വിവരം എക്സൈസിന് ലഭിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
advertisement
പുലർച്ചെ എക്സൈസ് - പോലീസ് സംഘം സംയുക്തമായി ഫാമിനുള്ളിൽ പ്രവേശിച്ചു. പോലീസ് നായ ഹെക്ടറിൻ്റെ സേവനവും പ്രയോജനപ്പെടുത്തി. കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ മണത്തറിയാൻ കഴിവുള്ള പോലീസ് നായയാണ് ഹെക്ടർ. രണ്ട് ഇലക്ട്രോണിക് ത്രാസുകളും പണവും പിടിച്ചെടുത്തു. ഇതിനകം തന്നെ 35 കിലോ കഞ്ചാവ് പ്രതികൾ വിറ്റതായാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ഇടുക്കിയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചുവെന്നാണ് പ്രതികളുടെ മൊഴി.
advertisement
മുളവന 'എയർപോർട്ട് ' എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു കഞ്ചാവ് വില്പന. തുറസ്സായ സ്ഥലമായതിനാലാണ് ഈ വിളിപ്പേര്. ഇവിടെ പലയിടങ്ങളിലായി രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ തമ്പടിക്കുന്നതായി നേരത്തെ പോലീസിനും പരാതി ലഭിച്ചിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി കെ സനുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് കർശന പരിശോധനയാണ് പോലീസും എക്സൈസും നടത്തുന്നത്. ആര്യങ്കാവ് ചെക് പോസ്റ്റിൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
Location :
First Published :
December 29, 2020 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാവിലെ കോഴി ഫാം രാത്രി കഞ്ചാവ് വില്പന; കൊല്ലത്ത് മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ