കോഴിക്കോട് വാട്സ്ആപ്പ് സന്ദേശത്തെ തുടർന്ന് സഹോദരങ്ങൾക്ക് വെട്ടേറ്റു
- Published by:Sarika N
- news18-malayalam
Last Updated:
നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: വാട്സ്ആപ്പ് സന്ദേശത്തെ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ സഹോദരങ്ങൾക്ക് വെട്ടേറ്റു. കോഴിക്കോട് നാദാപുരത്ത് ആണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.35 ഓടെയാണ് ഇരുവർക്കും വെട്ടേറ്റത്. അയൽവാസി ചിറക്കുനി ബഷീറാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാട്സ്ആപ്പ് സന്ദേശത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇത് ചോദ്യം ചെയ്യാനായി സഹോദരങ്ങൾ ബഷിറിന്റെ വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റത്. ആക്രമണത്തിൽ നാസറിന്റെ വയറിനും , സലീമിൻ്റെ കൈക്കുമാണ് പരിക്ക്.
പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണം നടത്തിയത്തിന് പിന്നാലെ ബഷീർ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സംഭവം നടന്ന സ്ഥലത്തും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തി.
Location :
Kozhikode,Kerala
First Published :
June 11, 2025 8:42 AM IST