പ്ലസ് വൺ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രണയം നടിച്ച് പെണ്‍കുട്ടിയെ വീട്ടിലും അതിനുശേഷം ബസിലുംവെച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്
കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി കിങ്ങിണിശ്ശേരില്‍ അമല്‍ അശോകന്‍ (23), എരുവേലി പുത്തന്‍കര സന്ദീപ് മോഹനന്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രണയം നടിച്ച് പെണ്‍കുട്ടിയെ വീട്ടിലും അതിനുശേഷം ബസിലുംവെച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. കുറച്ചുനാളായി പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അധ്യാപിക മുന്‍കൈയെടുത്ത് നടത്തിയ കൗണ്‍സലിങ്ങിലാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന വിവരം പുറത്തുവന്നത്.
ഇതേത്തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മുളന്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പടുത്തുകയും ചെയ്തു. ഇതിൽനിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
advertisement
തുടർന്ന് ഇന്‍സ്പെക്ടര്‍ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Location :
Kochi,Ernakulam,Kerala
First Published :
September 09, 2023 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്ലസ് വൺ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ