വള്ളികുന്നം അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിലായി. വള്ളികുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവർ നേരത്തെ പിടിയിലായിരുന്നു.
അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആർഎസ്എസ് പ്രവർത്തകന്റെ മൊഴി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സജയ് ജിത്ത് പൊലീസിനോട് സമ്മതിച്ചു. ക്ഷേത്രോത്സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
advertisement
സജയ് ജിത്ത് വെള്ളിയാഴ്ച പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്ന് സജയ് ജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു.
ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്. കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുളള അഞ്ച് പ്രതികളെയാണ് പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
advertisement
അനന്തുവിനെ ലക്ഷ്യമിട്ടാണ് പ്രതികള്‍ ഉത്സവസ്ഥലത്ത് എത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര കഴിഞ്ഞദിവസം പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
സനു മോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍
ദുരൂഹസാഹചര്യത്തില്‍ കാണാതായ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. ഇന്നു രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയില്‍ എത്തിക്കും. സനുമോഹനെ കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം. സനു മോഹന്‍ കൊല്ലൂര്‍ മുകാംബികയില്‍ 6 ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
advertisement
മാര്‍ച്ച് 20ന് സനു മോഹനെയെയും മകള്‍ വൈഗയെയും കാണാതായത്. എന്നാല്‍ മാര്‍ച്ച് 21ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും സനു മോഹനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ 10 മുതല്‍ 16 തീയതി വരെ സനു മോഹന്‍ ഒരു ലോഡ്ജില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായി സനു മോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Location :
First Published :
April 18, 2021 5:20 PM IST