ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവം: നാലുപേരെ കൂടി പ്രതിചേര്‍ത്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്ഫോടനം നടന്നെന്ന വിവരം അറിഞ്ഞ് പൊലീസെത്തുമ്പോഴേക്ക് സ്ഥലം മഞ്ഞളും വെള്ളവും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയിരുന്നു.
കണ്ണൂർ: കതിരൂരിലെ മലാലില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സി.പി.എം. പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവത്തില്‍ നാലുപേരെക്കൂടി പൊലീസ് പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചതിനും വെടിമരുന്ന് അശ്രദ്ധമായി കൈകാര്യംചെയ്തതിനും പൊലീസിനെ വിവരമറിയിക്കാതിരുന്നതിനുമാണ് കേസ്. അതേസമയം പ്രതികൾ ഒളിവിലാണ്. അവർക്കു വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി കതിരൂര്‍ ഇന്‍സ്പെക്ടര്‍ സി.കെ.സിജു പറഞ്ഞു.
സ്ഫോടനം നടന്നെന്ന വിവരം അറിഞ്ഞ് പൊലീസെത്തുമ്പോഴേക്ക് സ്ഥലം മഞ്ഞളും വെള്ളവും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയിരുന്നു. സ്ഫോടനസ്ഥലം വീടിന് മേല്‍ഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനും ചിലർ ശ്രമിച്ചു. വിശദപരിശോധനയില്‍ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തി. ഇതേത്തുടർന്ന് ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അറ്റു പോയ വിരലിന്റെ ഭാഗങ്ങളുംകണ്ടെത്തി. കൂറ്റേരിച്ചാല്‍ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റത്. ഇദ്ദേഹം മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
advertisement
ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ചണനൂലുകളും മറ്റും സ്ഥലത്ത് കണ്ടെത്തിയിരുന്നു.
സുഹൃത്ത് ബിനുവിന്റെ വീട്ടുമുറ്റത്തെ സിമന്റ് ടാങ്കിലേക്ക് കൈതാഴ്ത്തി ബോംബ് നിര്‍മിക്കുമ്പോഴാണ് പൊട്ടിയതെന്നാണ് സൂചന. അറസ്റ്റിലായ ബിനുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഫോടനമുണ്ടായ സ്ഥലത്തും മലാലിലും ചൊക്ലിയിലും തൃക്കണ്ണാപുരത്തും ബോംബ് സ്‌ക്വാഡ് വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
advertisement
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് സിസിടിവി
കണ്ണൂർ: സ്ഥിരമായി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിലായി. കാങ്കോല്‍ ആലക്കാട് സ്വദേശിയായ യുവാവാണ് സി സി ടി വി ദൃശ്യങ്ങളിൽ കുടുങ്ങിയത്. പയ്യന്നൂരിന് അടുത്ത് കാങ്കോല്‍ കുണ്ടയം കൊവ്വലിലാണ് സംഭവം. മോഷ്ടിച്ച് എടുക്കുന്ന അടിവസ്ത്രങ്ങൾ പിന്നീട് ഇയാൾ സമീപത്തെ കിണറുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വിഷയം ഗൗരവമായി എടുത്തത്.
advertisement
Also Read- പന്തളം രാജകുടുംബാംഗമെന്ന പേരില്‍ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍
സമീപ പ്രദേശത്ത ഒരു കമ്പനിയിലെ കിണറ്റില്‍ യുവാവ് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ തള്ളിയിരുന്നു. അടിവസ്ത്രം കണ്ടതോടെ തൊഴിലാളികൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിയാതായി. പിന്നീട് കിണർ മുഴുവൻ വറ്റിച്ചു വൃത്തിയാക്കേണ്ടിവന്നു. സംഭവം വിവാദമായതോടെ പരിസരത്തെ പല യുവാക്കളും സംശയത്തിന്റെ നിഴലിലായി. തുടർന്നാണ് ചിലർ മുൻകൈ എടുത്താണ് സി സി ടി വി ഘടിപ്പിച്ചത്.
Also Read-സ്വകാര്യദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മുൻകാമുകിയിൽ നിന്നും പണം തട്ടി
രണ്ട് ദിവസം തുടർച്ചയായി യുവാവിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു. തുടർന്ന് അർധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാർ അടിവസ്ത്ര മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.
advertisement
Also Read- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ ആഭരണങ്ങൾ തട്ടിയെടുത്തു; ദമ്പതികൾ പിടിയിൽ
വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ് ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. പിടിയിലായ 26 കാരന് ഭാര്യം ഒരു കുട്ടിയും ഉണ്ട്.
Location :
First Published :
April 18, 2021 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവം: നാലുപേരെ കൂടി പ്രതിചേര്‍ത്തു