സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് സിസിടിവി

Last Updated:

മോഷ്ടിച്ചെടുക്കുന്ന അടിവസ്ത്രങ്ങൾ സമീപത്തെ കിണറുകളിൽ ഉപേക്ഷിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വിഷയം ഗൗരവമായി എടുത്തത്.

കണ്ണൂർ: സ്ഥിരമായി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിലായി. കാങ്കോല്‍ ആലക്കാട് സ്വദേശിയായ യുവാവാണ് സി സി ടി വി ദൃശ്യങ്ങളിൽ കുടുങ്ങിയത്. പയ്യന്നൂരിന് അടുത്ത് കാങ്കോല്‍ കുണ്ടയം കൊവ്വലിലാണ് സംഭവം. മോഷ്ടിച്ച് എടുക്കുന്ന അടിവസ്ത്രങ്ങൾ പിന്നീട് ഇയാൾ സമീപത്തെ കിണറുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വിഷയം ഗൗരവമായി എടുത്തത്.
സമീപ പ്രദേശത്ത ഒരു കമ്പനിയിലെ കിണറ്റില്‍ യുവാവ് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ തള്ളിയിരുന്നു. അടിവസ്ത്രം കണ്ടതോടെ തൊഴിലാളികൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിയാതായി. പിന്നീട് കിണർ മുഴുവൻ വറ്റിച്ചു വൃത്തിയാക്കേണ്ടിവന്നു. സംഭവം വിവാദമായതോടെ പരിസരത്തെ പല യുവാക്കളും സംശയത്തിന്റെ നിഴലിലായി. തുടർന്നാണ് ചിലർ മുൻകൈ എടുത്താണ് സി സി ടി വി ഘടിപ്പിച്ചത്.
advertisement
രണ്ട് ദിവസം തുടർച്ചയായി യുവാവിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു. തുടർന്ന് അർധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാർ അടിവസ്ത്ര മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ് ഐ  യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. പിടിയിലായ 26 കാരന് ഭാര്യം ഒരു കുട്ടിയും ഉണ്ട്.
advertisement

നാലുവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ പ്രതി നാല് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയിൽ ഉണ്ടായ അസ്വാഭാവിക മാറ്റത്തെ തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ അടിമാലിക്ക് സമീപം ഇരുമ്പുലത്തിൽ നിന്നാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് സിസിടിവി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement