പത്തുലക്ഷം രൂപയുടെ 12 കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്.
കോഴിക്കോട്: പത്തുലക്ഷം രൂപ വിലവരുന്ന പന്ത്രണ്ട് കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ ആന്ധ്രയില്‍നിന്ന് പ്രതികള്‍ വന്‍തോതില്‍ കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചു. എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണുമായി ട്രെയിനുകള്‍ മാറിക്കയറിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണംപറമ്പുവെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇതിനിടെ നൗഫല്‍ പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
advertisement
പ്രതികളിലൊരാളായ സലീം കണ്ണമ്പള്ളി മുഖദ്ദാര്‍, ചക്കുംകടവ്, കോതി തുടങ്ങിയ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നയാളാണ്. ആന്ധ്രയില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് പൂഴിയില്‍ കുഴിച്ചിട്ടോ പൊന്തക്കാടുകളില്‍ ഒളിപ്പിച്ചോ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പോലീസിനെ കാണുമ്പോള്‍ പുഴയില്‍ ചാടി രക്ഷപ്പെടുകയോ ഊടുവഴികളിലൂടെ കടന്നുകളയുകയോ ആയിരുന്നു സലീമിന്‍റെ പതിവ്.
ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് മുതലായ വിവിധ നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്തിയതിന് മൂന്ന് കേസുകളും മാല പിടിച്ചുപറി, മോഷണം, അടിപിടി തുടങ്ങി എട്ടോളം കേസുകളുമുണ്ട്.
Location :
First Published :
December 04, 2022 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തുലക്ഷം രൂപയുടെ 12 കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍