കമ്മീഷണറെ കാണാനെന്ന് തെറ്റിദ്ധരിപ്പിച്ച് കറക്കം : ഹോം ക്വറൻറീൻ ലംഘിച്ചവർ പിടിയിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പൊലീസിൻ്റെ വലയിലാക്കുന്നത്.
തൃശ്ശൂർ : ഹോം ക്വറൻ്റീൻ ലംഘിച്ച് കറങ്ങി നടന്ന രണ്ട് പേർ തൃശ്ശൂരിൽ പൊലീസ് പിടിയിൽ. ഈ മാസം 18 ന് കോയമ്പത്തൂരിൽ നിന്ന് മടങ്ങി എത്തി ആരോഗ്യ വകുപ്പിൻ്റെ നിർദേശത്തെ തുടർന്ന് ഹോം ക്വറൻ്റീനിലായ രണ്ട് പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കറങ്ങി നടന്നത്. കേച്ചേരി സ്വദേശികളായ അബ്ദുറഹിമാൻ ഹാജി, അബ്ദുറഹിമാൻ എന്നിവരെ കുന്ദംകുളം പൊലീസാണ് പിടികൂടിയത്.
പൊലീസ് പിടികൂടിയപ്പോൾ കമ്മീഷണറെ കാണാൻ പോയതായതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പൊലീസിൻ്റെ വലയിലാക്കുന്നത്. ഹോം ക്വറൻ്റീൻ ലംഘിച്ചതിന് ഇവർക്കെതിരെ കേസെടുത്തു. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇരുവരെയും പെയ്ഡ് കോവിഡ് കെയർ സെൻ്ററിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
You may also like:ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
advertisement
[news]
ഹോട്ട് സ്പോട്ടുകളിൽ നിന്ന് മടങ്ങി എത്തുന്നവർ ഹോം ക്വറൻ്റീൻ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജില്ലയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പാസില്ലാതെ ഹോട്ട് സ്പോട്ടിൽ നിന്ന് മടങ്ങി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ് ഷാനവാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
advertisement
Location :
First Published :
May 30, 2020 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കമ്മീഷണറെ കാണാനെന്ന് തെറ്റിദ്ധരിപ്പിച്ച് കറക്കം : ഹോം ക്വറൻറീൻ ലംഘിച്ചവർ പിടിയിൽ


