കോഴിക്കോട്: ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സിപിഎം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് , നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുൽത്താൻ നൂർ, എന്നിവരാണ് നല്ലളം പൊലീസിന്‍റെ പിടിയിലായത്. സിജിത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സുല്‍ത്താന്‍ നൂര്‍ വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
ചെറുവണ്ണൂർ സ്വദേശി ആനന്ദകുമാറിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സമീപ പ്രദേശത്തെയും പെട്രോൾ പമ്പുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തീയിട്ടത് ക്രിമനൽ കേസുകളിൽ പ്രതിയായ സുൽത്താൻ നൂർ എന്നയാളെന്ന് മനസ്സിലാവുന്നത്. ഇതിനിടെ, ഇയാളെ വയനാട്ടിലേക്ക് കടത്താൻ സിപിഎം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറിയായ സജിത്ത് ശ്രമിക്കുന്നതായും പൊലീസിന് വിവരം കിട്ടി. ആദ്യം സുല്‍ത്താന്‍ നൂറിനെയും തുടര്‍ന്ന് സിജിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സജിത്തിന്‍റെ നിര്‍ദ്ദേശാനുസരണമാണ് തീയിട്ടതെന്നാണ് സുൽത്താൻ മൊഴി നല്‍കി.
Also read-കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു
ആനന്ദകുമാറുമായി തന്റെ സുഹൃത്തിന് സ്വത്തുതർക്കമുണ്ടെന്നും അടുത്തിടെ സുഹൃത്തിനെ ആനന്ദ് മര്‍ദ്ദിച്ചിരുന്നെന്നും ഇതിനുളള തിരിച്ചടിയായാണ് കൃത്യം നടത്താൻ സുൽത്താനെ ഏൽപ്പിച്ചെന്നും സിജിത്ത് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ ബന്ധുക്കളുമായുളള സ്വത്ത് തര്‍ക്കമെന്ന് ആനന്ദകുമാറും സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.