കോഴിക്കോട് : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു. കാറിലും സ്കൂട്ടറിലും യുവാവ് പെട്രോളൊഴിച്ച് കത്തിക്കുന്നതിൻറെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ നല്ലളം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.
കൊളത്തറ സ്വദേശി ആനന്ദ് കുമാറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിച്ചത്. ഇത് കണ്ട് വഴിയാത്രക്കാർ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ ആ സമയത്ത് ഉറക്കത്തിലായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ അപകടം ഒഴുവായി.
ആനന്ദ് കുമാറും ബന്ധുക്കളും തമ്മിൽ സ്വത്ത് തർക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണോ ആക്രമണം നടന്നതെന്ന് സംശയമുണ്ട്. ദിവസങ്ങൾക്കു മുൻപ് രാത്രിയിൽ ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് അജ്ഞാതൻ വീടിനു നേരെ എറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ സിസിടിവി സ്ഥാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.