താനൂര്‍ ബോട്ടപകടം ; തുറമുഖ വകുപ്പിലെ 2 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
- Published by:Arun krishna
- news18-malayalam
Last Updated:
ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമ വിരുദ്ധമായി സഹായം ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്
മലപ്പുറം: 22 പേരുടെ ജീവൻ നഷ്‌ടമായ താനൂർ ബോട്ട് ദുരന്തത്തിൽ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വിവി പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഐപിസി 302,337,338 വകുപ്പുകൾ പ്രകാരമാണ് കേസ്. ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമ വിരുദ്ധമായി സഹായം ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇത് ഗൗരവത്തിൽ എടുക്കാതെ ലൈസൻസ് നൽകി എന്നുള്ളതാണ് വിവി പ്രസാദിനെതിരെയുള്ള കണ്ടെത്തൽ.ബേപ്പൂരിലെ തുറമുഖ ഓഫീസിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ബോട്ടിന്റെ രേഖകളിലും പരാതി ലഭിച്ച കാര്യം ഉൾപ്പെടുത്തിയതുമില്ല.
advertisement
മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടായിട്ടും രേഖകളിൽ ചേർത്തില്ല. സർവേയർ ഫിറ്റ്നസ് നല്കിയതാകട്ടെ നിയമ വിരുദ്ധമായും.ഈ കണ്ടെത്തലുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.
ബേപ്പൂർ ആലപ്പുഴ ,തുറമുഖ ഓഫീസുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത അറ്റ്ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് രണ്ടു ഉദ്യോഗസ്ഥരും അറസ്റ്റിലായത്. ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെക്കൂടി കേസില്‍ കൂട്ടുപ്രതികള്‍ ആക്കുന്നത്.
Location :
Malappuram,Malappuram,Kerala
First Published :
June 13, 2023 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
താനൂര്‍ ബോട്ടപകടം ; തുറമുഖ വകുപ്പിലെ 2 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി