സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ല'; വർക്ക് ഷോപ്പ് ജീവനക്കാരനെ ചുറ്റിക കൊണ്ട് മര്‍ദിച്ചു

Last Updated:

പരിക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തൃശൂർ വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂരമർദ്ദനം. വെള്ളറക്കാട് നെല്ലിക്കുന്ന് തെളിയാറ വീട്ടിൽ  മൊഹിനുദ്ദീനെയാണ് (22) കടങ്ങോട് പള്ളിമേപ്പുറം സ്വദേശിയായ മോനുട്ടി ചുറ്റിക ഉപയോഗിച്ച് മർദിച്ചത്. സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം.
വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീൻ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയർ ചെയ്തിരുന്നു. ഇതിന് ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്ന് പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു.  തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ മൊഹിനുദ്ദീനെ മോനുട്ടി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മോനുട്ടി മൊഹിനുദ്ദീനെ മർദിച്ചു.
advertisement
ആക്രമണത്തിൽ മൊഹനുദ്ധീൻ്റെ പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ശരീരത്തിൻ്റെ പല ഭാഗങ്ങളിലും ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ മൊഹിനുദ്ദീൻ കുന്നംകുളം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ കൊയമ്പറ്റപീടികയിൽ മോനുട്ടി വെള്ളറക്കാട് സെൻ്ററിൽ ഹോട്ടൽ നടത്തുന്ന വ്യക്തിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ല'; വർക്ക് ഷോപ്പ് ജീവനക്കാരനെ ചുറ്റിക കൊണ്ട് മര്‍ദിച്ചു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement