നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വൈറൽ സന്ദേശം വിനയായി; ഓക്സിജ൯ സിലിണ്ടർ കരിഞ്ചന്തയിൽ വിറ്റ യുവാവിനെതിരെ കേസ്

  വൈറൽ സന്ദേശം വിനയായി; ഓക്സിജ൯ സിലിണ്ടർ കരിഞ്ചന്തയിൽ വിറ്റ യുവാവിനെതിരെ കേസ്

  കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്ന കുടുംബത്തോട് പരസ് 40,000 രൂപ ചോദിക്കുന്ന ശബ്ദ സന്ദേശമാണ് വ്യാപകമായി പങ്കുവെക്കുപ്പെടുന്നത്

  Representative photo.

  Representative photo.

  • Share this:
   ലക്നൗ:  കരിഞ്ചന്ത വഴി ഓക്സിജ൯ സിലിണ്ടർ  വിറ്റ വ്യാപാരിക്കെതിരെ കേസെടുത്ത് പൊലീസ്.   യുപിയിലെ ബറേലിയിലാണ് സംഭവം. കച്ചവടം സംബന്ധിച്ച യുവാവിന്റ സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് നടപടി. പരസ് ഗുപ്ത എന്നയാള്‍ക്കെതിരെയാണ് കേസ്. കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്ന കുടുംബത്തോട് പരസ് 40,000 രൂപ ചോദിക്കുന്ന ശബ്ദ സന്ദേശമാണ് വ്യാപകമായി പങ്കുവെക്കുപ്പെടുന്നതെന്നാണ് ഡ്രഗ് ഇ൯സ്പെക്ടർ ഊർമിള വർമ്മ അറിയിച്ചിരിക്കുന്നത്.

   എപിഡെമിക് (മഹാമാരി) നിയമ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ്  എഫ്ഐആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത്. . ഇതിന് പുറമെ മറ്റു വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബറേലി എംപിയും കേന്ദ്ര മന്ത്രിയുമായ സന്തോഷ് ഗാംഗ്വേർ പ്രദേശത്ത് ഓക്സിജ൯ ക്ഷാമമുണ്ടെന്നും മരുന്നുകൾക്ക് അധികം തുക ഈടാക്കുന്നുവെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പരാതിപ്പെട്ടത്. ഉത്തർ പ്രദേശിലും കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഒരാഴ്ച്ചത്തേക്ക് കൂട്ടി നീട്ടിയതായി അറിയിച്ചിരുന്നു.

   Also Read-ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകി; തിരുപ്പതിയിലെ ആശുപത്രിയിൽ 11 കോവിഡ് രോഗികൾ മരിച്ചു

   രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിശക്തമായി മുന്നേറുന്ന സാഹചര്യത്തിൽ ഓക്സിജ൯ സിലിണ്ടറുകൾക്കും അത്യാവശ്യ മരുന്നുകൾക്കും ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ അവസരം മുതലെടുത്താണ് പലരും ഓക്സിജ൯ സിലിണ്ടറുകളും മരുന്നുകളും കരിഞ്ചന്തയിൽ വിൽക്കുന്നത്.

   കഴിഞ്ഞ ദിവസം ഓക്‌സിജന്‍ കരിഞ്ചന്തയിൽ വിറ്റ ഹോട്ടല്‍ വ്യവസായി നവനീത് കൽറയും കുടുംബവും ഒളിവിൽ പോയെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കൽറക്കെതിരേ ഡൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി കൽറ കോടതിയെ സമീപിച്ചിട്ടുണ്ട്.

   Also Read-ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം

   നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്നായി കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന റെയ്‌ഡിലാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടൽ ഉടമ നവനീത് കൽറ ഒളിവിൽപോയത്.

   ഡൽഹിയിലെ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇരട്ടിയിലധികം വിലയ്ക്കാണ് നവനീതും സംഘവും കരിഞ്ചന്തയിൽ വിറ്റിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}