ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം
Last Updated:
നൂറിലധികം മൃതദേഹങ്ങൾ ഗംഗാ നദിയിലൂടെ ഒഴുകി എത്തിയതായുള്ള ചില ചാനൽ വാർത്തകൾ ബി ഡി ഒ നിഷേധിച്ചു. ഇത് പർവതീകരിച്ച് പറയുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുകയാണ്. ദിനംപ്രതി നിരവധി കോവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. അതേസമയം, ആശങ്ക പരത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് എത്തുന്നത്. ബിഹാർ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയിൽ കൂടി മൃതദേഹങ്ങൾ ഒഴുകിയെത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്. ഉത്തർപ്രദേശിന്റെ ബോർഡർ ആയ ബക്സറിലെ ചൗസ ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വാർത്ത കേട്ട ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി.
'നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്നതായി പ്രാദേശിക ചൗക്കിദാർ ആണ് ഞങ്ങളെ അറിയിച്ചത്. ഇതിൽ 15 എണ്ണം ഇതുവരെ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരാരും ജില്ലയിലെ താമസക്കാരല്ല' - ചൗസ ബിഡിഒ അശോക് കുമാർ ഫോണിലൂടെ വാർത്ത ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.
അതേസമയം, മരിച്ചവർ കോവിഡ് ബാധിച്ച് മരിച്ചവരാണോ എന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കാരണം കൊണ്ട് ആരെങ്കിലും മൃതദേഹങ്ങൾ വലിച്ചെറിഞ്ഞത് ആയിരിക്കും. അതേസമയം, ഇത്തരത്തിൽ ഒഴുകിവന്ന മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇവർ കോവിഡ് ബാധിച്ച് മരിച്ചതാണോ അല്ലയോ എന്ന അറിയാത്തതു കൊണ്ട് ആവശ്യത്തിനു വേണ്ട മുൻകരുതലുകൾ എടുത്താണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
advertisement
അതേസമയം, നൂറിലധികം മൃതദേഹങ്ങൾ ഗംഗാ നദിയിലൂടെ ഒഴുകി എത്തിയതായുള്ള ചില ചാനൽ വാർത്തകൾ ബി ഡി ഒ നിഷേധിച്ചു. ഇത് പർവതീകരിച്ച് പറയുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
മുഖം മറച്ചു കൊണ്ട് ക്യാമറകൾക്ക് മുമ്പായി സംസാരിച്ച നിരവധി പ്രദേശവാസികൾ, 'ബക്സറിലെ നിവാസികൾ ഉൾപ്പെടുന്ന ഇത്തരം നിർഭാഗ്യകരമായ നിരവധി സംഭവങ്ങളെ ജില്ലാ ഭരണകൂടം നിഷേധിക്കുകയാണ്' എന്ന് അവകാശപ്പെട്ടു.
advertisement
'ശവസംസ്കാരത്തിന് ആവശ്യമായ വിറകും മറ്റ് വസ്തുക്കളും കുറവാണ്. ലോക്ക് ഡൗൺ ആയതിനാൽ ഇവയുടെ ലഭ്യത വളരെയധികം ബാധിച്ചു. ദുഃഖിതരായ നിരവധി കുടുംബാംഗങ്ങൾ അവരുടെ വേർപിരിഞ്ഞ ബന്ധുക്കളുടെ മൃതദേഹങ്ങൾ നദിയിൽ മുക്കിവയ്ക്കാൻ പ്രേരിതരാകുന്നു' - പ്രദേശത്തെ താമസക്കാരിൽ ഒരാൾ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം